നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/സർവ്വം സഹയായ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വം സഹയായ അമ്മ
                ഹായ് എത്ര മനോഹരമാണ് നമ്മുടെ ഭൂമി ചുറ്റുപാടും കാടും, വയലുകളും പുഴകളും, മലകളുംപാറകളും കായലുകളും ,പക്ഷിമൃഗാതികളും എല്ലാം അടങ്ങുന്ന സുന്ദരമായ ഭൂമിദേവിയെ കാണാൻ എന്തൊരു ഭംഗിയാണ്. പക്ഷേ ഈ ഭംഗികാത്തു സൂക്ഷിക്കേണ്ടവരാണ് നമ്മൾ.എന്നാൽ നമ്മൾ ഭൂമിയോട് ചെയ്യുന്നതോ കടുത്ത ക്രൂരതയല്ലേ? പുഴയിൽ നിന്ന് മണൽ വാരിയും വയലുകൾ നികത്തി ഫ്ലാറ്റുകളു വീടുകളും, നിർമ്മിച്ചും,പാറ പൊട്ടിച്ചും എന്തെല്ലാം ദുഷ്ടതകളാണ് നാം ഭൂമിയോട് ചെയ്യുന്നത്. മനുഷ്യരിൽ പലരുംപൊങ്ങച്ചം കാണിക്കുന്നവരും ഭൂമിയിലേക്ക് ഏറ്റവും വലുതും സുന്ദരമായ വസ്തുക്കൾ സ്വയത്തമാക്കാൻ ശ്രമിക്കുന്നവരാണ് അതുകൊണ്ടാണല്ലോ അവൻ പുതിയ പുതിയ വാഹനങ്ങൾ വാങ്ങുന്നതും വലിയ കെട്ടിങ്ങൾ ഉണ്ടാക്കുന്നതും എപ്പോഴും മറ്റുള്ളവരോട് മത്സരിക്കുന്നതും. 
            ഇന്നത്തെ കാലത്ത് 15 ഉം 20 ഉം പേർതാമസിക്കാൻ പറ്റുന്ന വീടുകളിലാണ് 4അംഗങ്ങൾ ജീവിക്കുന്നത് അതു പോലെ വീട്ടിലെഅംഗങ്ങൾക്കനുസരിച്ച് ഓരോ വീട്ടിലും വെവ്വേറെ വാഹനങ്ങൾ കാണും. അതു പോലെ വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും പല തരത്തിലുള്ള ധൂർത്തുകൾ ...എല്ലാം സഹിച്ച് സഹിച്ച് നിന്ന ഭൂമി ഇപ്പോൾ നമുക്ക് വലിയ തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത് .ഉദാഹരണത്തിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വന്നപ്രളയം, നിപ്പാ വൈറസ്, മാത്രമല്ല ഇന്ന് നമ്മുടെജീവിതത്തിന് ഭീഷണി ആയിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇതിന് ഉത്തമ ഉദാഹരണങ്ങളാണ് .ഈ ചെറിയ വൈറസിന്റെ പിടിയിൽ നാം അകപ്പെട്ട് പോയില്ലേ? മരുന്ന് കണ്ടെത്താനാവാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിച്ച് മരിക്കുന്നത്. ഒരു സദ്യ കഴിക്കാൻ വേണ്ടി കൈകഴുകാൻ നേരമില്ലാത്തവർക്കിന്ന് പ്രതിരോധനത്തിന് കൈ കഴുകാനേ നേരമുള്ളൂ....! ഫാക്ടറികളും, വാഹനങ്ങളും എല്ലാംനിർത്തി വക്കേണ്ടി വന്നത് കൊണ്ട് ഭൂമി അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷപ്പെട്ടില്ലേ? മനുഷ്യന്റെ ഇടപെടൽ ഇല്ലാത്തത് കാരണം പല മൃഗങ്ങൾക്കും സ്വസ്ഥമായി വിഹരിക്കാൻ കഴിയുന്നു. ആഢംബരത്തിന് വേണ്ടിയുംപൊങ്ങച്ചത്തിന് വേണ്ടിയും മനുഷ്യർ പാറിപ്പറന്നു നടക്കേണ്ട പക്ഷികളേയും മൃഗങ്ങളേയും പിടിച്ച്തടങ്കിലാക്കുന്നു. എന്നാൽ ഇത്തിരിപ്പോന്ന വൈറസ് ബലവാൻമാരായ മനുഷ്യരെ തടങ്കലിൽ പാർപ്പിക്കുന്നു. സ്വതന്ത്ര്യത്തിന്റെ വില എത്ര പെട്ടന്നാണ് പ്രകൃതി നമ്മെ അറിയിച്ചു തന്നത്. ഇപ്പോൾമനുഷ്യരുടെ ഇടയിൽ മതമില്ല ,ജാതിയില്ല, രാഷ്ട്രീയമില്ല കൊലപാതകങ്ങളില്ല, കളവില്ല, ചതിയില്ല, വഞ്ചനയില്ല, പരസ്പര മത്സരവും ഒന്നും തന്നെ ഇല്ല. അവൻ ഇന്ന് അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട്പരസ്പരം സഹായിച്ച് വീടുകളിൽ ഒതുങ്ങിക്കൂട്ടുന്നു . പ്രകൃതിയുടെ ഓരോ തിരിച്ചടിയാൽ നിന്നും ഒരു കാര്യം നമുക്ക് വ്യക്തമാണ് ലോകത്തിലെ കോടാനുകോടി ജനങ്ങൾ ഒന്നിച്ച് നിന്ന് പൊരുതിയാലും പ്രകൃതിയുടെ ശക്തിക്കു മുന്നിൽ നാം ഓരോരുത്തരും വട്ടപൂജ്യമാണ് . ഇതിൽ നിന്ന് ഒരു പാഠം നമുക്കു മനസ്സിലാക്കാം നാം എത്ര വലിയവനായാലും നമ്മെ തകർക്കാൻ ഒരു ചെറിയ വൈറസ് മതി . നല്ലോരു നാളേക്കുവേണ്ടി നമുക്കൊന്നിക്കാം. "ഭയമല്ല വേണ്ടത് ജാഗ്രത മതി".
ഋഷി ദേവ്
8 D നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം