നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ലോക് ഡൗണിന് ഉള്ളിലിരിക്കുന്ന എനിക്കിന്ന് -
കഴിഞ്ഞ അവധിക്കാലം ഓർമ്മ വരുന്നു,

കൂട്ടുകൂടിയും കളിച്ചും തിമിർത്തും,
പാട്ടുപാടിയും ആർത്തുല്ലസിച്ചും,
കഴിഞ്ഞു പോയൊരാ അവധിക്കാലം.

അവധി തുടങ്ങും മുൻപ് കൂട്ടിവെച്ച-
പടുകൂറ്റൻ ആഗ്രഹങ്ങളും....

കഴിഞ്ഞ പ്രളയം കഴിഞ്ഞു, നിപവൈറസും.....
എങ്കിലും ലക്ഷങ്ങൾ മരിച്ചു വീഴുന്ന ദുരന്തം ഓർത്തതു പോലുമില്ല......

എല്ലാറ്റിനും പകരം ഇപ്പോൾ
മാസ്ക് ധരിച്ചും കയ്യുറ ധരിച്ചും
സന്തോഷത്തിന്റെ നാളുകളിൽ
വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നു......

കുറഞ്ഞു വരുമെന്ന് ആശിച്ച് വീട്ടിൽ കഴിയുമ്പോൾ......
പത്തു പേർ, നൂറു പേർ, ആയിരം പേർ മരിച്ചു
ലക്ഷങ്ങൾ മരിച്ചു വീണു....

അറിയില്ല എനിക്ക് ലോകത്തിന് എന്തു പറ്റി
മനുഷ്യർക്കിതെന്തു പറ്റി....
എങ്കിലും നമുക്കു മുന്നേറാം....
നമുക്കു വേണ്ടി....
വീട്ടിലിരിക്കാം....
സുരക്ഷിതരാകാം......

റിഫ ഫാത്തിമ. എൻ
8 E നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത