നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നേതാജി സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.യൂ.പി തലത്തിലും Hട തലത്തിലും വെവ്വേറെ ക്ലബുകൾ രൂപികരിച്ചിട്ടുണ്ട്. യു പിയിൽ ഏതാണ്ട് 120 ഓളം കുട്ടികളും Hടൽ 180 കുട്ടികളും അംഗങ്ങളാണ് ' പ്രവർത്തനങ്ങൾ > 1. ദിനാചരണങ്ങൾ നടത്തുന്നു' 2 .ഓരോ ദിവസത്തെയും ചരിത്രപ്രാധാന്യം ക്ലാസിൽ അറിയിക്കുന്നു ' 3 .മഹാന്മാരുടെ ദിനങ്ങൾ സോഷ്യൽ സയൻസ് പിരിഡുകളിൽ മൗന പ്രാർത്ഥന നടത്തി ആത്മശാന്തി നേരുന്നു. 4. സോഷ്യൽ സയൻസ് അംഗങ്ങളെ സോഷ്യൽ സയൻസ് ഫെയറിൽ പങ്കെടുപപ്പിക്കുന്നതിനായി പരിശീലിപ്പിക്കുന്നു 5 .ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു 6. വായനാമത്സരം, ക്വിസ്, ചിത്രരചനാ ,ഉപന്യാസ മത്സരം പ്രസംഗ മത്സരം എന്നിവ നടത്തുന്നു' 7. ബോധവൽക്കരണ ക്ലാസ്സുകൾ

ഉപജില്ലാ സോഷ്യൽ സയൻസ് ഫെയറിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് ഈ school നാണ്.സംസ്ഥാന തല മത്സരങ്ങളിൽ എ ഗ്രേഡും . ഈ ക്ലബിന്റെ ഉപവിഭാഗമായ നിയമ സാക്ഷരതാ ക്ലബും ഭംഗിയായി നടക്കുന്നു. നിയമ സാക്ഷരതാ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ജിലാ തല ക്വിസ്സിൽ ഇ ഈ Schod ലെ അപർണ്ണയ ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

2020-21 വർഷത്തെ പ്രവത്തനങ്ങൾ

2020- 21 അധ്യയനവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യം ആയതിനാൽ വാട്സ്ആപ്പ് വഴിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ട് ഫോട്ടോ ഗ്രൂപ്പിൽ ഇട്ടു. ജൂൺ 19 വായനാദിനത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം നടത്തി. ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയും അടിസ്ഥാനസൗകര്യ വികസനവും എന്ന വിഷയത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി. ജൂൺ 21 ചാന്ദ്ര ദിനത്തിൽ ക്വിസ് നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം. ഈ ദിനത്തിൽ കുട്ടികൾ സഡാക്കോ സസാക്കി കൊക്കുകളെ ഉണ്ടാക്കി ഗ്രൂപ്പിൽ ഇട്ടു. യുദ്ധം മാനവരാശി യെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും നടത്തി. ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം. ഈ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ക്വിറ്റിന്ത്യാ സമരം എന്നും 1942 നടന്ന ഈ സമരത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം. അന്നേദിവസം സ്കൂളിൽ ഹെഡ്മാസ്റ്റർ ജയകുമാർ സാർ ദേശീയ പതാക ഉയർത്തി. അന്നേദിവസം സ്വാതന്ത്ര്യദിന സന്ദേശം ഗ്രൂപ്പ് അറിയിക്കുകയും, പ്രസംഗം, ദേശഭക്തിഗാനം ഉപന്യാസമത്സരം, ക്വിസ് എന്നിവ നടത്തുകയുണ്ടായി. സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനം അന്നേദിവസം കുട്ടികൾ അധ്യാപകരായി ഓൺലൈൻ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സെപ്തംബർ 16 ലോക ഓസോൺ ദിനാചരണ ത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി മണ്ണും മനുഷ്യനും എന്ന വിഷയത്തിൽ ഉപന്യാസം നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി ഈ ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ആഘോഷിച്ചു അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. ചിത്രരചന, ക്വിസ്, ഗാന്ധിജയന്തിയും അഹിംസയും എന്ന വിഷയത്തിൽ ഉപന്യാസവും നടത്തി. നവംബർ 1 കേരളപ്പിറവി ദിനം അധ്യാപകരും കുട്ടികളും ആശംസകളർപ്പിച്ചു തുടർന്ന് ഉപന്യാസം, കവിതാലാപനം, പ്രസംഗം, ചിത്രരചന നടത്തി. നവംബർ 14 ശിശുദിനം. ഈ ദിനത്തിൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. പ്രസംഗം,ക്വിസ് എന്നിവ നടത്തി