നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ19-20

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 U.S.S വിജയികൾ

  • മാളവിക അജിത്
  • ശ്രീപ്രിയാ രാജേഷ്
  • ശ്രീ പ്രിയ രാജേഷ് - ഗിഫ്റ്റഡ് അവാർഡ്

വിവിധ മേളകൾ

ശാസ്ത്രമേള

തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്

  • ശാസ്ത്ര നാടകമത്സരം

ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം നേതാജിയ്ക്ക് സംസ്ഥാന നാടകമത്സരം A ഗ്രേഡ് നേതാജി എച്ച്എസ് ന്

  • ശാസ്ത്രമേള

കോന്നി ഉപജില്ല ശാസ്ത്രമേളയിൽ യുപി വിഭാഗത്തിലും ഹെെസ്ക്കൂൾ വിഭാഗത്തിലും ഓവറോൾ നേതാജിയ്ക്ക് പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രമേള ഓവറോൾ നേതാജിയ്ക്ക്

ഗണിത ശാസ്ത്രമേള

ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാതലത്തിൽ HS വിഭാഗം 13 ഇനങ്ങളിൽ പങ്കെടുത്തു. അതിൽ 8 കുട്ടികൾ ജില്ലാതല മൽസരത്തിന് അർഹരായി. ഗണിത ശാസ്ത്ര ക്വിസ് മൽസരത്തിൽ ജില്ലാതലത്തിൽ ഏണസ് റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി.സംസ്ഥാന തലത്തിൽ എട്ടാംസ്ഥാനം നേടുകയും ചെയ്തു. രാമാനുജൻ പേപ്പർ പ്രെസൻ്റേഷനിൽ അഞ്ജലി എ , സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ A grade നേടുകയും ചെയ്തു.

സാമൂഹ്യശാസ്ത്ര മേള

സാമൂഹ്യശാസ്ത്ര മേളയിൽസബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 6 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു.സബ്ജില്ലാ ശാസ്ത്രമേള യിൽ സാമൂഹ്യശാസ്ത്രമേളക്ക് ഓവറോൾ ലഭിക്കുകയും ചെയ്തു. ഇതിൽ 3 ഇനങ്ങൾ (സ്റ്റിൽ മോഡൽ, ക്വിസ്, പ്രസംഗം ) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ശാസ്ത്രരംഗം സോഷ്യൽ സയൻസ് വിഭാഗത്തിൽ അഞ്ജന സന്തോഷ് പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി സെലക്ഷൻ ലഭിച്ചെങ്കിലും കൊറോണ വിതച്ച ഈ പ്രതിസന്ധിഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കാനായില്ല. കോന്നി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നേതാജിയുടെ ലക്ഷ്മി ദിലീപ് Std 9, അർജുൻ ജി നായർ std 7

പ്രജ്ഞ 2019

മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തോട് അനുബന്ധിച്ച് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് നടത്തിയ പ്രജ്ഞ 2019 സ്റ്റേറ്റ് ലെവൽ ക്വിസ് കോമ്പറ്റീഷനിൽ നേതാജി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും അഭിജിത്ത് പി പ്രദീപും ഗോവിന്ദ് കൃഷ്ണൻ ജെ യും പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി കേരള നടപ്പിലാക്കിയ അമൃതകിരണം മെഡിക്കൽ ഐക്യൂ മത്സരത്തിൽ ഒന്നാം സ്ഥാനം നേതാജിയുടെ ഗൗരി കൃഷ്ണയ്ക്കും ലക്ഷ്മി ദിലീപിനും ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം വളരെ ഭംഗിയായി നടന്നു പോകുന്നു. ലിറ്റിൽ കൈറ്റ്സ് ലേക്ക് വരുന്നതിനു കുട്ടികളിൽ വളരെയധികം താല്പര്യമുണ്ട് . കഴി കഴിഞ്ഞ വർഷം സ്റ്റേറ്റ് ലെവലിൽ വരെ നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ൽ നമ്മുടെ സ്കൂളിന് ജില്ലാതലം രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലും കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ട്. ജില്ലയിൽ നിന്നും സ്റ്റേറ്റ് ലെവലിലേക്ക് നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഏണസ്റ്റോ എസ് ടോം എന്ന വിദ്യാർത്ഥി സ്റ്റേറ്റ് ലെവലിൽ പങ്കെടുത്തത് അഭിമാനകരമായ നേട്ടമാണ്.

കലാരംഗത്തും മികവ്

കലാരംഗത്തും മികവ് പുലർത്തുവാൻ നേതാജി ഹയർ സെക്കൻ്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്..ലഹരി വിരുദ്ധ ദിനത്തിൽ 21 കുട്ടികൾ പങ്കെടുത്ത പെയിന്റിംഗ് പ്രദർശനം നടത്തി. ലക്ഷ്മി പ്രിയ, സ്നേഹ.എസ്.നായർ എന്നിവരുടെ പെയിന്റിംഗുകൾ എക്സൈസ് ഡിപ്പാര്ട്ട്മെൻറിനു കൈമാറി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നേതാജിയിൽ വെച്ചു നടത്തിയ പോസ്റ്റ് കാർഡ് ചിത്രരചനാ മത്സരത്തിൽ 60-ൽപരം കുട്ടികൾ പങ്കെടുത്തു.ശിശുക്ഷേമ സമിതി കോഴഞ്ചേരിയിൽ വച്ചു നടത്തിയ ജില്ലാ കലോത്സവത്തിൽ ഭരതനാട്യം, നാടോടി നൃത്തം,ക്വിസ്സ്, ചിത്രരചന, എന്നിവയിൽ കുട്ടികൾ ഒന്നാം സ്ഥാനം നേടി.തുടർന്ന് തിരുവനന്തപുരത്തു വച്ച് സംസ്ഥാന തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുത്തു.വി കോട്ടയത്തു വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ, ജലച്ചായം എന്നിവയിൽ Up, Hട വിഭാഗങ്ങളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കവിതാ രചന ഇംഗ്ലീഷ് Hട, കുച്ചുപ്പുടിHട, മോഹിനിയാട്ടം Hട, ഭരതനാട്യംHs, മോണോ ആക്ട് Hട മിമിക്രിHs എന്നിവയിലും ഒന്നാം സ്ഥാനത്തെത്തി. റാന്നി MSHSSൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ ഇവർ പങ്കെടുത്തു. ചിത്രരചനയിൽ ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ ഹരിശ്രീ രണ്ടാം സ്ഥാനവും നേടി. കാസർഗോഡ് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ലക്ഷ്മിപ്രിയ വി. പങ്കെടുത്തു. വിവിധ ഡിപ്പാർട്ട് മെന്റുകളും സംഘടനകളും നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ലക്ഷ്മിപ്രിയ വി, സ്നേഹ എസ് നായർ എന്നിവർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉപന്യാസം,ക്വിസ് എന്നിവയിൽ ലക്ഷ്മി ദിലീപ് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തി. ശിശുക്ഷേമ വകുപ്പ് വർണ്ണോത്സവം 2019 നടന്ന ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം, അരുന്ധതി, പ്രമാടം നേതാജി സ്കൂൾ VI th സ്റ്റാൻഡേർഡ്.

കായിക രംഗത്തും മികവുകൾ

കായിക രംഗത്തും മികവുകൾ നേടിയിട്ടുണ്ട്.സബ് ജില്ല അത് ലറ്റിക്ക് മത്സരങ്ങളിൽ ചാമ്പ്യന്മാർ. റവന്യൂ ജില്ല സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റുകളിൽ മികച്ച പങ്കാളിത്തം... ഗയിംസ് ഇനങ്ങളായ വോളിബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് , സൈക്കിൾ പോളോ ,ബാഡ്മിൻ്റൺ ,ചെസ്സ് എന്നീ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തലത്തിൽ സെലക്ഷൻ . 2019 ൽ സ്പയിനിൽ നടന്ന world roller skating championship ൽ അഭിജിത്ത് അമൽ രാജ് എന്ന കുട്ടി ഗോൾഡ് മെഡൽ നേടിലോക ചാമ്പ്യനായി .ബാഴ്സിലോണയിൽ ഭാരതത്തിന്റെ പതാക വാനിൽ ഉയർത്തി അഭിജിത്ത് അമൽ രാജ് +2 വിദ്യാർത്ഥി.ആയോധനകലകളായ കരാട്ടെ, തായ്ക്കൊണ്ടൊ ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. തിരുവല്ല മർത്തോമ കോളേജിൽ നടന്ന മുൻ എം.എൽ.എ ഉമ്മൻ തലവടി സ്മാരക ഇന്റർ സ്ക്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നേതാജി റണ്ണറപ്പ് കിരീടം' നേടി. മാൻ ഓഫ് ദ മാച്ചായി ഹരിക്യഷ്ണ .ബി യും ബെസ്റ്റ് ബാറ്റ്സ്മാനായി അജിൻ എസ്സും തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യദിന പരേഡ്

സ്വാതന്ത്ര്യദിന പരേഡിൽ നേതാജിയുടെ മൂന്ന് സേനാ വിഭാഗത്തിനും ഒന്നാം സ്ഥാനം നേടി. പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ സ്ക്കൗട്ട് റെഡ്ക്രോസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഗെെഡ്സ് ട്രൂപ്പിന് രണ്ടാം സ്ഥാനവും ലഭിച്ചു.