നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം

ജൂൺ 5- ലോക പരിസ്ഥിതി ദിനം- സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു വൃക്ഷത്തൈ വീതം നൽകിവരുന്നു.

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - മയക്കുമരുന്ന് ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പ്രദർശനം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ലോക ജനസംഖ്യ ദിനം

ജൂലൈ 11- ലോക ജനസംഖ്യ ദിനം - ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപന്യാസ രചനാ മത്സരവും,ക്വിസ് മത്സരവും നടത്തി.

ദേശീയസ്കൂൾ സുരക്ഷാ ദിനം

ജൂലൈ -16 ദേശീയസ്കൂൾ സുരക്ഷാ ദിനം ദിനം - സ്കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടത്തി

ഹിരോഷിമ, നാഗസാക്കി ദിനം

ഓഗസ്റ്റ് 6,9- ഹിരോഷിമ, നാഗസാക്കി ദിനം - വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളെയും കൊണ്ട് സഡാക്കോ സസാക്കി കൊക്ക് നിർമ്മാണം നടത്തി.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - സ്കൂളിൽ ദേശീയ പതാക ഉയർത്തി. വീഡിയോ പ്രദർശനം നടത്തി ക്വിസ്മത്സരം, ഉപന്യാസമത്സരം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടത്തി.

കർഷകദിനം

ഓഗസ്റ്റ് 17- കർഷകദിനം - ഗോപാലൻ നായർ അവറുകൾ വന്നു കൃഷിയെപ്പറ്റിയുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ്‌ നടത്തി. കുട്ടികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ചു

അദ്ധ്യാപകദിനം

സെപ്റ്റംബർ 5- ലോക അദ്ധ്യാപകദിനം - അന്നേ ദിവസവും കുട്ടികൾ അധ്യാപകരായി മാറി.

ലോക സാക്ഷരതാ ദിനം

സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം - അന്നേദിവസം സ്കൂളിന് ചുറ്റുമുള്ള പ്രായമായവർക്ക്‌ കമ്പ്യൂട്ടർ ക്ലാസ്സ് എടുത്തുകൊടുത്തു.

ലോക വൃദ്ധ ദിനം

ഒക്ടോബർ 1- ലോക വൃദ്ധ ദിനം - മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റ ആവശ്യകതയെ സംബന്ധിച്ച് ഗ്ലാസ് എടുത്തു. ക്ലബ് മെമ്പേഴ്സിനെ കൂട്ടി ഭവനങ്ങളിൽ എത്തി സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി

ഒക്ടോബർ 2- ഗാന്ധി ജയന്തി - സ്കൂളിൽ സേവനവാര ദിനമായി ആഘോഷിച്ചു. അന്നേദിവസം സ്കൂളിൽ കുട്ടികൾക്ക് കപ്പയും, കാന്താരി ചമ്മന്തി,കാപ്പി എന്നിവ നൽകി.

കേരളപ്പിറവി ദിനം

നവംബർ 1- കേരളപ്പിറവി ദിനം ഈ ദിനത്തോടനുബന്ധിച്ച് 1956ന് മുൻപും ശേഷവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കൊണ്ട് ഉപന്യാസ രചന മത്സരം നടത്തി

ശിശുദിനം

നവംബർ 14- ശിശുദിനം - ക്വിസ് മൽസരം നടത്തി. ശിശു ദിന സന്ദേശം കുഞ്ഞുങ്ങൾക്ക് ഫാദർ ജേക്കബ് ഡാനിയേൽ നൽകി.

ഭരണഘടനാ ദിനം

നവംബർ 26- ഭരണഘടനാ ദിനം ഈ ദിനവുമായി ബന്ധപ്പെട്ട അംബേദ്കർ അനുസ്മരണം വീഡിയോ പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ കൊളാഷ് എന്നിവ സംഘടിപ്പിച്ചു

മനുഷ്യാവകാശ ദിനം

ഡിസംബർ - 10 മനുഷ്യാവകാശ ദിനം, ബോധവൽക്കരണ ക്ലാസ്സ് നടത്തി

ദേശീയ ബാലികാ ദിനം

ജനുവരി 24- ദേശീയ ബാലികാ ദിനം.രാജ്യത്ത് ഇന്ന് പെൺകുട്ടികളുടെ ദിനം പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബാലികാദിനം ആചരിക്കുന്നത് എന്നാൽ ഇന്ത്യയിൽ . 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വതിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പോലും കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.