നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/വീണ്ടും ഒരു മഹാമാരി
വീണ്ടും ഒരു മഹാമാരി
ഭീതിപരത്തുന്നു ഭയാനകമാകുന്നു വീണ്ടും ഒരു മഹാമാരി ഭീകരൻ കൊറോണ എന്ന നാശ കാരി താണ്ഡവ നടനം തുടരുന്ന വേളയിൽ ഭൂലോകം ആകെ വിറകൊള്ളുന്നു ഇപ്പോൾ പ്രാണനായി കേഴും മർത്യകുലം മാനുഷർക്കെല്ലാമൊന്ന്ഓർമ്മിക്കാൻ വന്നൊരു സൂചകം ഓ മർത്യൻ്റെ മദംതുടച്ച് മാറ്റാൻ ഒരു മഹ പ്രളയം പെരുങ്കളിയാട്ടം നടത്തി ജാതിയില്ല മതമേതുമില്ല പ്രാണനായികേണു ഞങ്ങൾ ജീവൻ കിട്ടിയപ്പോൾ മതി മറന്നു പ്രളയം കഴിഞ്ഞു പലതും മറന്നു മാഞ്ഞു മനസ്സിൽ ജീവൻ മുള പൊട്ടി മനതാര് ജാതി തൻ ചിന്തകൾ മത വൈര്യവിഷലിപ്ത താണ്ഡവങ്ങൾ . പല ജാതി മത വംശ കോമരങ്ങൾ ദ്രംഷ്ടങ്ങൾ കാട്ടും കാലം കാലന്റെവിളിയുമായി എത്തി നിപ്പ, പാഠം പഠിക്കാത്ത പകയുള്ള മനസ്സുകൾ ഒന്നായി പക പോക്കലൊക്കെ മറന്ന് നാം നീറി കഴിഞ്ഞില്ല മറന്നു മനുഷ്യനിൽ നന്മകൾ പൂവിടും സംഘ ഗാഥ ആരോ തടുക്കും ഒരു ഉടുക്ക് താളത്തിൽ കോരഫണം വിടർത്തി ആടും മനസുകൾ മർത്യൻ മറക്കുന്നു. കഴിഞ്ഞ തെല്ലാം ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി പകയുള്ള പുകയുന്ന മനമോടെ മർത്യൻ വീണ്ടും വിഭ്രാന്ത മനമതിൽ വിഷഗണം ഊറും പകയുടെ തീഷ്ണത ആളുന്ന നേരം അക്ഷരിത പാദം തിരിച്ചിതാ കൊറോണ യായും കോവിഡായും മറന്നതെല്ലാം സ്മരിച്ചിടാൻ വേണ്ടി മരണം മുന്നാലെ കാണുന്നു പ്രാണനായി കേഴുന്ന ഒറ്റപ്പെടലിൽ എല്ലാരും ഒന്നൊന്ന് വാഴ്ത്തുകൾ മാത്രം ഓർമ്മിപ്പാൻ വന്നൊരു സൂചകമോ മുച്ചൂടും മർത്യരെ തീർക്കാൻ പാഠം പഠിക്കാത്ത മർത്യന്റെ ചിന്തകൾ പാകപ്പെടുത്താൻ അടയാളരൂപമോ ഭീതി പരക്കുന്നു ഭയാനകമാക്കുന്നു വീണ്ടും ഒരു മഹാമാരി വീണ്ടും ഒരു മഹാമാരി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം