നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

പെയ്യട്ടെ മഴ, അവൾതൻ കൊതി തീരുവോളം
നമുക്കഭയമേകിടും ഭൂമിതൻ, പ്രകൃതിതൻ
ആഗ്രഹം സഫലീകരിച്ചിടാൻ
ഓരോ ഇലകളും സ്പർ ശിക്കുകയാണവളെ
തന്നിലേക്കേൽക്കുകയാണോരോ തുള്ളിയും
പ്രകൃതിയെ കഴുകി കുളിപ്പിച്ചീടുന്നൊരാമഴ
അവളെ മനോഹരപ്രഭാശീ ലയാക്കുന്നു !

ആർത്തുലച്ചുപെയ്യുന്നു അവൾ
ഒപ്പം തൻ സുഹൃത്ത് തെന്നലുമായി
ഇരച്ചിരമ്പുന്നൂ മഴതൻ നാദം എൻ കാതുകളിൽ
ഈറനണിയിക്കുന്നു അവൾ ഈ ലോകത്തെ !

എൻ മണിമുറ്റത്തെ ഓമച്ചുവട്ടിലും
കൂട്ടരുമൊത്തുനിൽക്കുന്ന കിടാങ്ങൾ
തൻ ചോട്ടിലും പതിക്കുന്നു അവൾ തൻ
തുള്ളികൾ, ചലിക്കുന്നു അവൾ തൻ നാദം
സുഗന്ധിയാകുന്നിതെൻ മണ്ണ്
അവൾ തൻ സ്പർശമേൽക്കുമ്പോൾ
പരത്തുന്നൂ സൗരഭ്യം ചുറ്റുമെന്നങ്കണത്തിൽ
കലിതീരാതെ പെയ്യുകയ ല്ലവൾ, കൊതിതീർക്കുകയാണവൾ !!
ഭൂമിയുടെ, വരൾച്ചയുടെ, ജീവജാലങ്ങളുടെ......

                   

ദേവു പി ദാസ്
XII സയൻസ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത