നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്രകൃതി അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മ

പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണം ആകും.പ്രകൃതിദത്ത പ്രക്രിയയിൽ നിന്ന് ഒരു പ്രധാന സംഭവം പ്രകൃതി ദുരന്തം തന്നെയാണ്.പ്രകൃതിദത്ത ദുരന്തം സ്വാഭാവിക പ്രക്രിയയാണ്.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖധവൂം ശീതലവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈ മാറുകയും ചെയ്യേണ്ടത് ആവശ്യം ആണ്. നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിലും മറ്റും വലിയ പട്ടണങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിന് മറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു.മനുഷ്യ വർഗത്തെ തന്നെ കൊന്നു ഒടുക്കൻ ശേഷി ഉള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.

അശ്വതി ശശിധരൻ
9A നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം