നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശിക്ഷ
പ്രകൃതിയുടെ ശിക്ഷ
മനുഷ്യൻ , മതിമറന്ന് ആർത്തുല്ലസിച്ച് നടന്നവൻ. പറ്റിച്ചും, പിടിച്ചു പറിച്ചും, കുതികാൽ വെട്ടിയും, ചതിയിൽ പെടുത്തി യും കഴിഞ്ഞവൻ. ബന്ധങ്ങളില്ല, സ്വന്തങ്ങളില്ല, പരിചയം ഇല്ല, സ്നേഹമില്ല, പണത്തെ മാത്രം സ്നേഹിച്ചവൻ. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഏതറ്റംവരെയും പോകുന്നവൻ. ലോകം മുഴുവൻ കീഴടക്കി എന്ന് അഹങ്കരിച്ചവൻ. അവൻ ഒന്നുമല്ല എന്ന സത്യം അവനെ പഠിപ്പിക്കാനായി പ്രപഞ്ചം കാറ്റായി വന്നു; പഠിച്ചില്ല, പ്രളയമായി വന്നു; എന്നിട്ടും പഠിച്ചില്ല. ദാ ! ഇപ്പോൾ ഒരു പുതിയ വൈറസ് ആയി വന്നിരിക്കുന്നു. ഒരു സോപ്പ് കുമിളയിൽ നശിച്ചുപോകുന്ന അവൻ ഇന്ന് മാനവരാശിയെ പഠിപ്പിക്കുന്നു മനുഷ്യൻ ഒന്നുമല്ല, ഒന്നും നേടിയിട്ടില്ല എന്ന്. ഇനിയെങ്കിലും പഠിക്കുമോ മനുഷ്യാ നീ, സ്നേഹിക്കാൻ- പ്രകൃതിയെ, മാതാപിതാക്കളെ, കൂടപ്പിറപ്പുകളെ, അയലത്തു കാരെ, സഹപ്രവർത്തകരെ,.... അറിയില്ല ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം, അതിജീവനത്തിനായി...... നല്ല നാളേക്കായി.
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ