പാപം

എന്നെ അറിയുമോ നിങ്ങൾ
എന്റെ പേരറിയുമോ നിങ്ങൾ
പാപിയാണ് ഞാൻ പാപി
കൊടും പാപിയാണ് ഞാൻ.
പാപത്തിന്റെ നിഴൽ വീണ എന്നെ മറച്ചുകളഞ്ഞു.
ചെയ്യാത്ത കുറ്റങ്ങളാലെ സോദരർ എന്നെ പിരിഞ്ഞു.
ജീവിതം എന്ന പുണ്യ നൗകയെന്നെ വിട്ടകന്നു.
നന്മ എന്ന പ്രകാശം അന്ധകാരമായി വീണുടഞ്ഞു.
എന്റെ പാപങ്ങളുടെ
പ്രായശ്ചിത്തമായി ഈ മണ്ണ്
നിങ്ങൾക്ക് ഞാൻ സൗജന്യമായി
തരുന്നു .
എങ്കിലും ഇത് എന്റെ
പാപകറകളുടെ നിഴലിഴയുന്ന മണ്ണാകുന്നു.
ഈ മോഹം അതിമോഹമാകരുതെ.
ഇത് അതിമോഹം ആണെങ്കിൽ സഹോദരാ
മാപ്പ് ,മാപ്പ് ,മാപ്പ്.

ആൻ മേരീ മാത്യൂസ്
7B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത