നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാല വിശേഷം
ഒരു കൊറോണക്കാല വിശേഷം
അച്ഛന്റെയും അമ്മയുടെയും പഴയ കാലഘട്ടത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പലപ്പോഴും എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത ഒരു കാലം എന്റെ ഉള്ളിൽ അത് പേടി തോന്നിപ്പിക്കുന്നു എന്റെ അമ്മയും അച്ഛനും മണ്ണെണ്ണ വിളക്ക് ഉപയോഗിച്ചിരുന്ന കാലത്തെ കുറിച്ച് പറഞ്ഞ് കേട്ടപ്പോൾ എനിക്ക് അത് ഓർക്കാൻ പോലും വയ്യായിരുന്നു. ' എന്നാൽ ഈ കൊറോണ കാലത്ത് ഒന്ന് രണ്ട് ദിവസം രാത്രി വൈദ്യുതി ഇല്ലാതിരുന്നപ്പോൾ മെഴുകുതിരിക്കു പകരം മണ്ണെണ്ണ വിളക്ക് ഉപയോഗിച്ചു.: വൈദ്യുതി വെളിച്ചം മനുഷ്യനെ പല നിറത്തിൽ കാട്ടിയെങ്കിലും മണ്ണെണ്ണ വിളക്കിന്റെ വെട്ടം എല്ലാവരെയും ഒരേ നിറത്തിൽ കാട്ടുന്നു. ഇന്ന് ഫാക്ടറികളിൽ നിന്നും വിഷവായുവോ, മാലിന്യങ്ങളോ ഇല്ല. വായു മലിനീകരണമില്ല: മൈക്കുകളുടെ ശബ്ദകോലാഹലങ്ങളില്ല.പണം വാരിയെറിഞ്ഞുള്ള ആഘോഷങ്ങളും ഫങ്ങ്ഷനുകളുമില്ല. പണത്തിന്റെ അഹങ്കമില്ല.- എല്ലാവരും തുല്യർ TV യും മൊബൈലും ഉപക്ഷിച്ച് മനുഷ്യർ തമ്മിൽ പഴയ സൗഹൃദത്തിലേക്കെത്തി. ഇപ്പോൾ പ്ളാവിൻ ചുവട്ടിൽ ചക്ക വിളഞ്ഞ് പഴുത്ത് വീണ് പുഴുക്കളരിക്കുന്നില്ല. എല്ലാവരും ചക്ക ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും കൃഷി കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നു. ചില ദുരന്തങ്ങൾ നമ്മളെ ചില പാഠങ്ങൾ പഠിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശക്തി തരുന്നു. ഈ കൊറോണക്കാലം നമ്മുക്ക് ഓരോത്തർക്കും ഓരോ പാഠങ്ങളാവട്ടെ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം