സഹായം Reading Problems? Click here


നിർമ്മല ഹൈസ്കൂൾ കബനിഗിരി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ

പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന നിർമ്മല ഹൈസ്കൂൾ.മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ മുൻഭാഗത്തുള്ള വിശാലമായ ഫുട്ബോൾ ഗ്രൗണ്ട്. ഫുട്ബോൾ ഗ്രൗണ്ട് നോട് ചേർന്ന് ബാസ്കറ്റ്ബോൾ ഗ്രൗണ്ട് ഇവ ഭംഗിയായി ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലങ്ങളും ഹരിതാഭയാർന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിദ്യാലയത്തിലെ മനോഹാരിത വർദ്ധിപ്പിക്കുന്നു .വിദ്യാർത്ഥികൾ ഉല്ലാസ സമയം തണൽ മരത്തിനു ചുവട്ടിൽ അണിനിരക്കുന്നത് വിദ്യാലയത്തിന്റെ പതിവുകാഴ്ചയാണ്.ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്.1988 സുൽത്താൻബത്തേരി എം.എൽ.എ ശ്രീ.കൃഷ്ണ പ്രസാദ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിൽ രണ്ടു വിദ്യാലയങ്ങളിൽ മൾട്ടി മീഡിയ ലാബ് അനുവദിക്കുകയുണ്ടായി അതിലൊന്ന് നിർമ്മല ഹൈസ്കൂൾ കബനിഗിരി ആയിരുന്നു.ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ‌്മുറിയാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത.ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൾട്ടി മീഡിയ ലാബ് ഹൈടെക് ക്ലാസ് റൂം, ലാബ് ,ലൈബ്രറി എന്നിവ കാലാനുസൃതമായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വമുള്ള കഞ്ഞിപ്പുര, ഓപ്പൺ സ്റ്റേജ് ,ശുചിമുറികൾ എന്നിവ വൃത്തിയായി ആവശ്യാനുസരണം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു