നിർമ്മല യൂ പി എസ് കാറ്റുള്ളമല/അക്ഷരവൃക്ഷം/ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പാഠം

നമുക്കൊരുമിച്ചിടാം ദുഃഖസാന്ദ്രമീ ലോകത്തിൽ
പ്രതിരോധിക്കാം കൊറോണയെ
പരിസരശുചിത്വവും വ്യക്തിശുചിത്വവും
പാലിച്ചിടാം നമുക്കൊന്നായ്

സ്നേഹിച്ചിടാം നമ്മുടെ നാടിനെ
പരിപാലിക്കാം പ്രകൃതിയെ
കടമകളേറെ ഉണ്ടീ ലോകത്തിൽ നമുക്ക്
വരും തലമുറയുടെ നിലനില്പ്പിനായ്

മഹാമാരിയിൽ നിന്നു കരേറുവാനായ്
നമുക്കൊരുമിച്ചിടാം കൂട്ടരേ
ജാതിയല്ല മതമല്ല രാഷ്ട്രീയമല്ലീ ലോകത്ത്
പണമല്ല സ്വത്തല്ല സൗന്ദര്യമല്ല ശ്രേഷ്ഠം

ശുചിത്വമില്ലാ ലോകത്ത് മനുഷ്യനു
സംഭവിക്കുന്നതെല്ലാം ഭയാനകം
രോഗവും രോഗിയും തമ്മിലാണിന്ന് യുദ്ധം
തിരക്കേറിടും മനുഷ്യരിന്ന്
ശുചിത്വമോ പേരിനു മാത്രമാക്കി
ചുറ്റുപാടും താൻ വസിക്കും വീടും
മൊത്തമേ മലിനമായിരിക്കുന്നു.

ഇനിയും ഉണരേണം നമ്മൾ
പ്രതിജ്ഞ എടുക്കേണം നമ്മൾ
വ്യക്തിശുചിത്വവും പരിസരശുചിത്വവും
എന്തിലും മുഖ്യമതാണെന്ന്.
പ്രകൃതിയെന്ന അമ്മയെ മലിനമാക്കല്ലേ
ജീവിതം ഇവിടെ ദുഃഖമാകും
ലക്ഷോപലക്ഷം മരണത്തിൻ സാക്ഷിയായില്ലേ
നാമേവരുമിന്നീ സമയം

ദൈവത്തെ ഓർക്കാം തിരക്കു തെല്ല് മാറ്റിവയ്ക്കാം
ബന്ധങ്ങൾക്കെന്നും വില നൽകിടാം
ആപത്തിലുഴറുന്നൊരപരനെ- കണ്ടിടാം,
കാത്തിടാം കൂടെ നിർത്തിടാം….

ഇനിയുമേറെ മാറ്റങ്ങൾ വരായ്കിൽ
ഭൂമി തന്നെ അപ്രത്യക്ഷമാകും മനുഷ്യജീവൻ നശിച്ചിടും…

അഹല്യ ലക്ഷ്മി
3 നിർമ്മല യു.പി.എസ്. കാറ്റുള്ളമല
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത