നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും മനുഷ്യനും
പരിസ്ഥിതി സംരക്ഷണവും മനുഷ്യനും
ദെെവത്തിന്റെ സ്വന്തം നാടെന്ന് മനുഷ്യൻ വാഴ്ത്തിയിരുന്ന കേരളം ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു. എങ്ങും മാലിന്യങ്ങളുടെ കൂമ്പാരം കൊാണ്ട് നിറഞ്ഞിരിക്കുന്നു. കേരളത്തിലെ നഗരത്തിൽ പ്രതിവർഷം അമ്പതിനടുത്ത് ദശലക്ഷം ടൺ പാഴ്വസ്തുക്കളും മാലിന്യങ്ങളുമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ മാലിന്യങ്ങൾ കുന്നുകൂടുന്നതിനനുസരിച്ച് രോഗങ്ങളും കൂടി കൂടി വരുന്നു.എലിപ്പനി,മഞ്ഞപ്പിത്തം,ഡെങ്കു,മലേരിയ,കോളറ എന്നിങ്ങനെ പകർച്ചവ്യാധികൾ കൊണ്ട് കേരളമാകെ രോഗങ്ങളുടെ നാടായിക്കൊണ്ടിരിക്കുന്നു.ഇങ്ങനെ രോഗങ്ങൾ വർധിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ആയുസ്സും കുറയുന്നുവെന്ന സത്യം നാം മനസ്സിലാക്കുന്നില്ല.മനുഷ്യന്റെ തന്നെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ തനിക്കു തന്നെ ആപത്തായി മാറുമെന്ന് മനുഷ്യൻ ഓർക്കുന്നില്ല.നമ്മുടെ ജീവിതശെെലികൾ ഇന്നത്തെ പുതിയ തലമുറയിൽ ഏറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.ഇന്ന് മനുഷ്യൻ പണത്തിന്റെയും പ്രശസ്തിയുടെയും പേരിൽ ഗർവുകാട്ടുമ്പോൾ താൻ പോലും അറിയാതെ തങ്ങൾ ചെയ്യുന്ന ചെറിയ ചെറിയ അപരാതങ്ങൾക്കു നാളെ താൻ വലിയ വില നൽകേണ്ടിവരുമെന്ന കാര്യം മനുഷ്യന് അറിയാമെങ്കിലും പലപ്പോഴും അറിയാത്തതായി ഭാവിക്കുന്നു. ഇന്ന് ഇന്ത്യ ഉൾപെടെയുള്ള നൂറോളം രാജ്യങ്ങൾ കൊറോണ അഥവാ കൊവിഡ്-19 എന്ന മഹാമാരിയിൽ വെന്തുരുകിക്കൊണ്ടിരിക്കുന്നു.വൃത്തിയില്ലായ്മയും,മനുഷ്യന്റെ അനാവശ്യമായ പ്രവർത്തികളും കൊറോണ എന്ന വയറസിനെ കൂടുതൽ ശക്തിപ്പെടുത്തിക്കെണ്ടിരിക്കുന്നു.ദിനംപ്രതിദിനം രോഗബാധിതരുടെയും,രോഗം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.ലോകമെമ്പാടും ഏതാണ്ട് 19 ലക്ഷത്തിലധികം ജനങ്ങൾ കൊറോണ എന്ന രോഗം വന്നു മരണപ്പെട്ടുകഴിഞ്ഞു.ഇനിയും ഈ കൊറോണ എന്ന വയറസിനെതിരെ നമ്മൾ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അത് വളരെ വലിയ വിപത്ത് തന്നെ സൃഷ്ടിച്ചുവെന്നു വരാം.അതിനാൽ ഇനിയെങ്കിലും നാം ഓരോരുത്തവരും വ്യക്തിശുചിത്വവും അതുപോലെതന്നെ സാമൂഹികശുചിത്വവും പാലിക്കേണ്ടത് അത്യന്താപേക്ഷിതമായിക്കഴിഞ്ഞു.ഇനിയെങ്കിലും നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം കൊണ്ടുവന്നില്ലെങ്കിൽ അത് ചിലപ്പോൾ ഇനിയും മാരകവും ഭീകരവുമായ പല രോഗാണുക്കൾ ഉണ്ടാകുന്നതിനും കാരണമായേക്കാം.'ഭയമല്ല മറിച്ച് ജാഗ്രതയാണ് ' പുതിയ തലമുറയ്ക്കാവശ്യം. ഭയത്തെ പിൻതള്ളി കൂടുതൽ പ്രതിരോധമാർഗങ്ങൾ നാം സ്വീകരിക്കേണ്ടതായി വന്നിരിക്കുന്നു.ഇനിയും മനുഷ്യൻ തന്റെ തെറ്റുകളെ മനസ്സിലാക്കാതെ പണത്തിനും പ്രശസ്തിക്കും പുറകെ ആർത്തിയോടെ സഞ്ചരിച്ചാൽ അതു ചിലപ്പോൾ ലോക നാശത്തിനു തന്നെ കാരണമായെന്നിരിക്കും.പണവും പ്രശസ്തിയും കൊണ്ട് എന്തും തന്റെ കെെപിടിക്കുള്ളിലാക്കാം എന്ന മനുഷ്യന്റെ മിഥ്യാധാരണ ഈ കൊറോണ വയറസ് ഇന്ന് ഇല്ലാതാക്കിയിരിക്കുന്നു.പണവും ആർഭാടവുമല്ല മറിച്ച് ഒത്തൊരുമയാണ് വേണ്ടതെന്ന് നാം മനസ്സിലാക്കണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാലിന്യത്തെ തുടച്ചുനീക്കീക്കൊണ്ട് നമുക്ക് നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതു ലോകത്തെ സൃഷ്ടിക്കാം.പച്ചപ്പുനിറഞ്ഞ പഴയ ഭൂമിയെ നമുക്ക് തിരിച്ചുകൊണ്ടുവരാം.മാലിന്യവിമുക്തമായ ഒരു പുതു ലോകത്തെ നമുക്ക് സൃഷ്ടിക്കാം.മാലിന്യരഹിത സമൂഹത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു പുതു ജനതയെ വാർന്നെടുത്താൽ ഈ ലോകം മാലിന്യവിമുക്തമാകാൻ ഏറെ സമയം വേണ്ട.പരിസ്ഥിതി ശുചിത്വം പാലിക്കൂ....പ്രകൃതി അമ്പയെ സ്നേഹിക്കൂ...മനുഷ്യനാശത്തിൽ നിന്നും വിമുക്തി നേടാം!
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം