നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനും കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള ഒരവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി വരും തലമുറക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. ഭൂമിയിലെ ചൂടിൻ്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരഭൂമികളുടെ വർദ്ധനവ് ,ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻ്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ വർദ്ധനവാണ്. പ്രകൃതിയുടെ സ്വഭാവത്തെക്കുറിച്ച് ഇന്നും മനുഷ്യന് ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവനിന്നും വലിയ ധാരണയില്ല. മനുഷ്യപുരോഗതിയേ ബാധിക്കുന്ന രീതിയിലുള്ള പ്രകൃതിസംരക്ഷണം ആവശ്യമില്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഈ തോതിലുള്ള ചൂഷണം പ്രകൃതിക്കു ഹാനികരമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പോലെയുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റുന്നു. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി അതായിരിക്കും. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനേ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പ്രകൃതി എന്ന അമ്മയെ നമ്മൾ വലിച്ചു കീറികൊണ്ടിരിക്കുന്നു. പ്രകൃതിയോട് നമ്മൾ ചെയ്യുന്ന ചൂഷണത്തിൻ്റെ ഫലമായി പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു നമ്മൾ സാക്ഷികളാകേണ്ടിവന്നു.കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയം മനുഷ്യകുലത്തെ പിടിച്ചു കുലുക്കിയ ഒന്നാണ്. എന്നിട്ടും മനുഷ്യൻ അവൻ്റെ ക്രൂരതകൾ അവസാനിപ്പിക്കുന്നില്ല. ഇനി ഒരു മൂന്നാം പ്രളയത്തിനു നമ്മൾ വഴിയൊരുക്കരുത്. പ്രകൃതിയോടുള്ള ചൂഷണത്തിൻ്റെ ഫലമായി മനുഷ്യവംശത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഒന്നാണ് ഇപ്പോൾ നാം അനുഭവിക്കുന്ന കൊറോണ വൈറസ്. ഈ വൈറസിനെ നമുക്ക് ഒന്നിച്ച് ചെറുത്തു നിൽക്കാൻ സാധിക്കട്ടെ. ഇനിയെങ്കിലും മനുഷ്യൻ പ്രകൃതിയെ സ്വന്തം അമ്മയായി കരുതണം. ആ അമ്മയെ പിച്ചി ചീന്തരുത്.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം