കുഞ്ഞ്: മുല്ലേ മുല്ലേ നീ അറിഞ്ഞോ
നമ്മുടെ നാട്ടിലെ വിശേഷം?
മുല്ല: ഇല്ല കുഞ്ഞേ ,എനിക്കറിയില്ല
എന്താ മോളെ വിശേഷം?
കുഞ്ഞ് :കൊറോണ എന്നൊരു കീടാണു
മനുഷ്യരിൽ രോഗം പരത്തുന്നു .
പനിയും ചുമയും ശ്വാസം തടസ്സവും
തുമ്മലും ജല ദോഷവും ലക്ഷണങ്ങൾ.
മുല്ല: അത് വെറുമൊരു പനിയല്ലേ
എന്തേ നീയിത്ര വിഷമിപ്പൂ ?
കുഞ്ഞ്: അയ്യോ ഇത് വെറുമൊരു പനിയല്ല ജീവനെടുക്കും പനിയാണേ!