നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/ശുചിത്വമില്ലാതെയിനി ജീവിതമില്ല.

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലാതെയിനി ജീവിതമില്ല

ശുചിത്വം.....എന്താണ് ശുചിത്വം... ഒരു വക്തിയിലൂടെ കുടുംബത്തിലും കുടുംബത്തിലുടെ സമൂഹത്തിലും എത്തിച്ചേരേണ്ട ഒന്നാണ് ശുചിത്വം. ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങളിലും ഒന്നാണ് ശുചിത്വം. നാം ജീവിക്കുന്ന ചുറ്റുപാടും മലിനപെടുത്താതെ ശുചിയായി വയ്ക്കുക എന്നത് നമ്മുടെ കടമയാണ്. നമ്മുക്ക് ചുറ്റുമുള്ള പുഴകളും തോടുകളും കുളങ്ങളും എന്നിവ മാലിന്യ കൂമ്പാരമാകാതെ നാം തന്നെ സംരക്ഷിച്ചു വരും തലമുറയ്ക്ക് നാം മാതൃകയാവണം. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ മാലിന്യ സംസ്കരണ മാർഗത്തിലൂടെ മാത്രം സംസ്കരിക്കുക. നമ്മൾ യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും റോഡ് അരികിലേക്ക് വലിച്ച് എറിയാതെ വേസ്റ്റ് ബിൻലേക്ക് ഇടുക. നമ്മുടെ വീട്ടിലെ മാലിന്യം പ്ളാസ്റ്റിക് മാലിന്യം ഒഴികെ ജൈവ വളം ആയി കൃഷിക്ക് ഉപയോഗിക്കാം. ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ലോക ആരോഗ്യ സംഘടന മഹാമാരിയായി കണ്ട കൊറോണ. പണ്ട് കാലത്ത് നമ്മൾ പുറമെ പോയി വന്നാൽ കാലും മുഖവും കഴുകി ശുചിത്വത്തോടുകുടി മാത്രമെ വീട്ടിലേക്ക് കയറുമായിരുന്നുളളു. എന്നൽ കാലക്രമേണ അത് എല്ലാം നമ്മുടെ ശീലങ്ങളിൾ നിന്നും അന്യം നിന്നു. അതോടെ നമ്മുക്ക് ചുറ്റും രോഗങ്ങളുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടി വന്നു. covid19 എന്ന രോഗത്തെ മാറികടക്കാൻ ശുചിത്വം അത്യാവശ്യമാണ്. വക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഈ കടന്നു പോകുന്ന കാലഘട്ടത്തിൽ അത്യാവശ്യമാണ്. മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്ന തിന്മയുടെ ഫലമാണ് നമ്മുക്ക് പ്രളയമായും മറ്റും അനുഭവിക്കേണ്ടി വരുന്നത്. എനിട്ടും മനുഷ്യൻ ഇതിൽ നിന്നൊന്നും പാഠം പഠിക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇനിയും മനുഷ്യന്റെ തിൻമ തിരിച്ചറിഞ്ഞു ജീവിച്ചില്ലെകിൽ വലിയ ആപത്ത് നേരിടേണ്ടിവരും. അത് ഇല്ലാതാകാൻ നമുക്ക് ഒറ്റക്കെട്ടായി ശുചിത്വതിനായി പ്രവർത്തിക്കാം. നമ്മിലൂടെ നല്ലൊരു ശുചിത്വ സമൂഹം കെട്ടിപടുക്കാം. നല്ലൊരു നാളെക്കായ്........

ശ്രീദർശ്. പീ കെ.
VI B നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം