നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/അരുത്‌ ചൂഷണം അരുത്

Schoolwiki സംരംഭത്തിൽ നിന്ന്
അരുത്‌ ചൂഷണം അരുത്

പരിസ്ഥതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ലോകത്തെവിടെയും പരിസ്ഥിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങളില്ല. പാടം, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക ,മരങ്ങൾ വെട്ടിനശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരപ്പാക്കുക, വ്യവസായശാലകളിൽ നിന്ന് പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് കത്തിക്കുന്നത് എന്നിവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിയെ പറ്റിയുള്ള ദോഷം. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ജീവജാലങ്ങൾ നിലനിൽക്കാൻ നമ്മൾ ഓരോരുത്തർക്കും പങ്കുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരു ദിനം ഉണ്ട് അതായാത് ജൂൺ 5. മരങ്ങളും കാടുകളും സംരക്ഷിക്കുക, വന പ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാരിസ്ഥിത സന്തുലനവും കാലാവസ്ഥ സുസ്ഥിതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യം.

സിംന .ആർ
IX B നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം