നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി


മനുഷ്യൻ ഈ ഭൂമിയിൽ ഒരു ജീവിനുള്ള ഒരു ജീവി മാത്രമാണ്. ഈ ഭൂമിയിൽ പക്ഷി - മൃഗാതികൾ ഉൾപ്പടെ ചെറിയ ചെറിയ പ്രാണികൾപ്പോലും ഈ ഭൂമിയിൽ അവകാശപ്പെട്ടതാണ്. അതിനാൽ മനുഷ്യൻ മാത്രമാണെന്ന് അവകാരപ്പെടരുത്. പ്രകൃതിയിൽ കോർത്തിണക്കിയ ഒരു ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് നാം മനുഷ്യർ. പ്രകൃതിയിൽ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുക്ക് ദോഷകരമായി തന്നെ തീരുന്നു. നാം ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ കളയുമ്പോഴും കത്തിയെരിക്കുമ്പോളും നമ്മുക്ക് നല്ലതിനല്ലാ എന്ന് ആലോചിക്കണം. നാം ഒരു പാലം കടക്കുമ്പോൾ അദ്യം നാം അതിനുള്ള മുൻകരുതലുങ്ങളെടുക്കണം .ഇല്ലെങ്കിൽ നമ്മുക്ക് ദോഷകരമായി തീരും. നാം അത് പ്രളയം വന്നപ്പോൾ മനസ്സിലാക്കിയതുമാണ്. പ്രകൃതിയുണ്ടെങ്കിലെ ഓരോ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ വസിക്കുവാൻ സാധിക്കുകയുള്ളൂ. പ്രകൃതി തരുന്ന ഓരോ വിഭവങ്ങളും നാം ഓരോർതരും അനാവശ്യമായി ഉപയോഗിക്കുന്നു. അതിനാൽ നാം ആവശ്യമുള്ള വിഭങ്ങൾ മാത്രം ഉപയോഗിക്കുക.പ്രകൃതി ഉണ്ടങ്കിലെ നാം ഏവരും ഉള്ളൂ. അതിനാൽ പ്രകൃതിയെ സംരക്ഷിക്കണം. അതിനു നാം ആദ്യം ശുചിത്വം പാലിക്കണം .നാം വലിചെറിയ്യുന്ന പ്ലാസ്റ്റിക്ക്പ്പോലുള്ള മാലിന്യങ്ങൾ പ്രകൃതിയിലെ ശുചിത്വവും വൃത്തിയും എല്ലാം പോകുന്നു. മാലിന്യങ്ങൾ കൂടും തോറും രോഗം കൂടി വരുന്നു.എന്നാൽ പ്രകൃതിയെ വൃത്തിയാക്കുമ്പോൾ വൃത്തിയും രോഗത്തെ പ്രതിരോധിക്കാനും കഴിയുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും നമ്മുക്ക് വേർത്തിരിക്കുവാൻ കഴിയില്ല. പ്രകൃതിയുണ്ടെങ്കിലെ ഈ ഭൂമിയിൽ നിലനിൽക്കുവാൻ സാധിക്കുകയുള്ളു.അതു പോലെ ശുചിത്വമുണ്ടെങ്കിൽ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. ഇവ മൂന്നും നാം മനുഷ്യർക്കുണ്ടെങ്കിൽ ഈ കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് പിഴുതെറിയാം.

      അതിനാൽ നമ്മുക്ക് പേടിയല്ല വേണ്ടത് ജാഗ്രതയാണ്.
         കൊറോണ എന്ന മഹാമാരിയെ നാം ഒരുമിച്ച് ഒറ്റക്കെട്ടായ് പിഴുതെറിയാം.    
അർച്ചന
7 A നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം