നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/വിട ചൊല്ലാം ഇതിനും

Schoolwiki സംരംഭത്തിൽ നിന്ന്
വിട ചൊല്ലാം ഇതിനും

മനുഷ്യൻ ഈ ഭൂമിയിൽ വാസം തുടങ്ങുന്നതിനു മുൻപ് തന്നെ ധരണി അനുഭവിക്കാൻ പഠിച്ച ഒരു പ്രക്രിയയാണ് മാറ്റം. ദിനോസറുകളുടെ യുഗത്തിൽ നിന്നും ഒരു വലിയ മാറ്റത്തിന് വിധേയമായി ആണ് നമ്മുടെ ഭൂമി ഇന്ന് കാണുന്ന നിലയിൽ എത്തിയത്.

ദിനോസർ യുഗത്തിന്റെ അവസാനത്തോടെ നിന്നില്ല മാറ്റത്തിന്റെ നൃത്തം. അത് പിന്നെയും തുടർന്നു. ഒടുവിൽ മനുഷ്യൻ എന്ന ഒരു പുതിയ ഒരു മൃഗത്തിന്റെ ഉത്ഭവത്തിനു വരെ കാരണമായി ഈ മാറ്റം. ഒരു മൃഗത്തെ പോലെ ജീവിച്ചിരുന്ന മനുഷ്യൻ തന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ച് തന്റെ 9BBജീവിതം എങ്ങനെ ഇതിലും എളുപ്പമാക്കാം എന്ന് അവൻ കണ്ടുപിടിച്ചു. അങ്ങനെ മാറ്റത്തിന്റെ ആട്ടം മനുഷ്യനിലൂടെ തുടർന്നു.

ഇന്ന് നാം കാണുന്ന ജീവിതമാണോ നമുക്ക് മുൻപ് ഉണ്ടായിരുന്ന തലമുറയുടേത്. ഒരിക്കലും അല്ല. മാറ്റം അവിടെയും പ്രവർത്തിച്ചു. അന്ന് ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കാൻ ദിവസങ്ങൾ വേണമായിരുന്നു. എന്നാൽ ഇന്ന് നാം അതു നിമിഷങ്ങൾ കൊണ്ട് സാധിക്കുന്നു.

ഒന്നും എന്നെന്നേക്കും ഉള്ളതല്ല. ഈ ഞാനും, നിങ്ങളും ഇന്നും എന്നെന്നേക്കും ഉള്ളവയല്ല. നമ്മളും മാറ്റത്തിന്റെ ഭാഗമായി ഈ അരങ്ങിൽ നിന്നും വിട പറയും. പക്ഷെ, ഈ നാടകം അതു തുടർന്ന് കൊണ്ടിരിക്കും.

തെറ്റിദ്ധാരണയാണ്, ജാതി വർഗ്ഗ വിഭജനവും മറന്നു നാം കൈകോർത്തത് പല തവണയാണ്. ഇപ്പോൾ ഈ കോവിഡ് 19 എന്ന അസുരനെ നേരിടാൻ നാം വീണ്ടും കോർത്തു നമ്മുടെ കരങ്ങൾ.

മാറ്റം ഇന്നും തുടരുന്ന ആട്ടത്തിനിടയിൽ അവൻ പലരെയും കൊണ്ടു പോകും, ഇറക്കി വിടും ഈ അരങ്ങിൽ നിന്നും. ആ പലരിൽ ഒരാൾ ആ അസുരനാകാൻ..

 'കോർക്കൂ മനസുകളെ, ഇരിക്കൂ ഭവനമതിൽ'

Nithika R Bipin
10 C നസരേത്ത് ഹോം ഇ. എം എച്ച്. എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം