നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

ഇന്നീ പ്രഭാതത്തിൻ കാഴ്ചയോ ഭയാനകം
ആൾക്കൂട്ടമിരമ്പുമീ നഗരവീഥിയി -
ന്നേകാന്തമായി ശേഷിക്കവേ ..
ചുറ്റും നിശബ്ദതയുടെ നിഴൽ മാത്രം
എൻ മിഴികൾക്കു മണ്ണിലൂടകലുമീ മുഖമാകെ
ഭയത്തിൻ കനൽകാറ്റായി വീശവേ ...
ചുറ്റും ഇരുൾ മൂടാൻ നാഴികകൾ മാത്രം

ഇന്നീ ശീതകാറ്റിനോ ദുർമരണത്തിൻ ഗന്ധം
പകൽവെളിച്ചമോ ഭയത്തിൻ നിഴലുകൾ
നിശബ്ദമാം നിഴൽപോലും അശാന്തിതൻ കനലുകൾ
വിരസമാം അന്ധകാരത്തിനോ
നിസംഗതയുടെ നിഴൽവെട്ടം

ഭീതിതൻ അശാന്തി നിഴലിക്കവേ
പോയകാലത്തിൻ അടയാളം ഈ വിപത്ത്
പുതുയുഗത്തിൻ ചെയ്തികളി -
ന്നിതാ കനലായെരിയുന്ന വേളയായി .

കോറോണയാം മഹാമാരി ലോകം വിഴുങ്ങവേ ..
അതിജീവനത്തിൻ അതിർവരമ്പിലേക്കായി
മാനുഷ്യരീ പാരാകെ അലറിപ്പായവേ
സ്വജീവനുതകി പരജീവനായി പൊരുതു -
ന്നിതാ തെരുവിലനേകം സുമനസ്സുകൾ
ഇവിടെ കണ്ടില്ല ഞാനൊരു ജാതിയും മതവും
കാണുന്നതോ മനുഷ്യവർഗത്തെ മാത്രം
ഒരുമിച്ചൊരു മെയ്യായി പോരാടുന്നു നാളേക്കായി ...

അലസതയുടെ കാണാച്ചരടിൽ കാലമിഴയവേ
ചിന്തകളുടെ കാണാ വലയിൽ കുരുങ്ങാതെ
 കരൾ തളരാതെ നീറിപുകയാതെ
സാന്ത്വനത്തിൻ നൗകയായി സൗമ്യമായി നീങ്ങിടാം
സൃഷ്ടിതൻ ശ്രേഷ്ഠരാം മാനവരല്ലോ നാം
കനിവിൻ കരൾ പേറി ഇരുളിൻ പടം നീക്കാം
പ്രതീക്ഷതൻ കൂടൊരുക്കാം നാളേക്കായി ...

ദേവനന്ദ ആർ ജെ
12 നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത