നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഇപ്പോൾ നമ്മുടെ രാജ്യം വലിയ പേടിയിലാണ്. കോവിഡ് 19 എന്ന മഹാമാരിയാണ് അതിന് കാരണം. കൊറോണ എന്ന വൈറസാണ് ഇത് പരത്തുന്നത്. ആദ്യം ചൈനയിൽ വന്ന ഈ രോഗം ഇപ്പോൾ ലോകം മുഴുവനും എത്തിയിരിക്കുന്നു. പല രാജ്യങ്ങളിൽ നിന്നുമായി ഒരു പാട് പേർ മരിച്ചു.

പനി, ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വരുന്ന സ്രവത്തിലൂടെയും പരസ്പരം സ്പർഷിക്കുമ്പോഴും ഈ രോഗം പരസ്പരം പകരുന്നു.

എല്ലാവരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക, ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. തുടങ്ങിയവയാണ് ഇതിന്റെ പ്രതിരോധ മാർഗങ്ങൾ.

ഇതുപോലെ കുറേ ആളുകൾ മരിച്ച ഒരു രോഗം കഴിഞ്ഞ കൊല്ലവും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, നിപ എന്നാണ് അതിന്റെ പേര്. ആ രോഗം പൂർണ്ണമായും നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റി. നമ്മുടെ ആരോഗ്യ പ്രവർത്തകർ വളരെയധികം കഷടപ്പെട്ടിട്ടുണ്ട്.

കൊതുക് പരത്തുന്ന പകർച്ച വ്യാധികളാണ് ചിക്കൻ ഗുനിയ, ഡങ്കിപ്പനി, മന്ത് തുടങ്ങിയവ. ഇത്പോലുള്ള രോഗങ്ങൾ തടയണമെങ്കിൽ നാം ശുചിത്വം പാലിക്കണം. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. മാലിന്യങ്ങൾ വലിച്ചെറിയരുത്. നമ്മൾ എല്ലാവരും ശ്രദ്ധിച്ചാലേ നമ്മുടെ നാട് വ്രത്തിയാകൂ. രോഗങ്ങളെ പോലെ തന്നെ മനുഷ്യരെ ബാധിക്കുന്ന പ്രശ്നമാണ് വെള്ളപൊക്കവും വരൾച്ചയും. 2018, 2109 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയം നമ്മൾ കണ്ടതാണ്. ഒരുപാട് ആളുകൾക്ക് വീടുകൾ നഷടപ്പെട്ടു. റോഡുകൾ ഒഴുകി പോയി. മനുഷ്യർ തന്നെയാണ് ഇതിന് കാരണം . മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചും വയൽ നികത്തിയും വലിയ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു. ഇത് താങ്ങാൻ ഭൂമിക്ക് പറ്റുന്നില്ല. ഇതൊക്കെ മനസ്സിലാക്കി നമ്മൾ പ്രവർത്തിച്ചാൽ എല്ലാ ദുരന്തങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം .

അനുലക്ഷ്മി ഒ
4 എ നവ കേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം