നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/രാമുവിന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ ഗ്രാമം


രാമു ബോംബയിലെ അറിയപ്പെടുന്ന ഒരു കമ്പനിയിലെ മാനേജരാണ്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ പ്രകൃതിയുമായി ചങ്ങാത്തംകൂടി സന്തോഷിച്ച ഒരു കുട്ടികാലം രാമുവിന് ഉണ്ടായിരുന്നു. ഇന്ന് രാമു തിരക്കേറിയ ബോംബെ നഗരത്തിൽ 11അം നിലയിൽ ആണ് താമസിക്കുന്നത്. ചുറ്റിനും കെട്ടിട സമുച്ചയങ്ങൾ, എങ്ങും തിരക്ക്.ഒരു അവധി ദിവസം രാവിലെ അലസതയോടെ ഇരിക്കുമ്പോൾ രാമുവിന് തന്റെ കുട്ടികാലം ഓർമ വന്നു. അപ്പൂപ്പനും അമ്മുമ്മയും അച്ഛനും അമ്മയും അനിയത്തിയും താനും ഒരുമിച്ചു നാട്ടിൽ ജീവിച്ചകാലം. തന്റെ കുട്ടികാലം..... മഴപെയ്തു കഴിയുമ്പോൾഉള്ള മണ്ണിന്റെ മണം, തൊടിയിലെ പഴുത്ത വരികചക്കയുടേയും മാങ്ങയുടേയും മണം, മുറ്റത്തു വിരിയുന്ന മുകളയുടേയും റോസയുടേയും മണം, അമ്മുമ്മ ഉണ്ടാക്കുന്ന യെലാപ്പത്തിന്റെ സ്വാദ്, അപ്പുയേട്ടന്റെ ചായ പീടിക, അവിടുത്തെ രുചികരമായ പലഹാരങ്ങൾ..... എല്ലാം രാമുവിന്റെ ഓര്മയിലേക് ഒഴുകിയെത്തി. ഇന്ന് ഭാര്യയും മകളുമായി ബോംബെ നഗരത്തിന്റെ ഭാഗമായ രാമുവിന് തന്റെ നാട് ഓർമ മാത്രമായി. അപ്പൂപ്പനും അമ്മുമ്മയും മരിച്ചു. അനിയത്തിയുടെ വിവാഹം കഴിഞ്ഞ് അമേരിക്കയിൽ ആണ്. നാട്ടിൽ വയസായ അച്ഛനും അമ്മയും മാത്രം. മാസം തോറും താൻ അവർക്ക് പൈസ അയക്കാരുണ്ട്. പക്ഷെ പോയി കണ്ടിട്ട് എത്ര വർഷം ആയെന്നു രാമു ഓർത്തു. രാമുവിന്റെ കണ്ണ് നിറഞ്ഞു. ഒന്ന് നാട്ടിൽ പോകണം. ഒരുആഴ്ചത്തെ ലീവ് എടുക്കണണം. ഭാര്യക്കും മക്കൾക്കും വരാൻ കഴിയില്ല. മകൾക് പരിക്ഷ നടക്കുന്നു. ഭാര്യക്ക് ലീവ് ഇല്ല. തനിക്കു പോകണം. രാമു ഉറപ്പിച്ചു. രാമു ലീവിടുത്തു നാട്ടിൽ എത്തി. "എന്റെ ഗ്രാമം ". രാമുവിന്റെ കണ്ണ് നിറഞ്ഞു. ഒരുപാട് മാറിയിട്ടുണ്ട്. വികസനം ഉണ്ട്. രാമു സ്വന്തം വീട്ടിലേക്കു എത്തി. തൊടിയിലെ മരങ്ങൾ ഒക്കെ അതേപോലെയുണ്ട്. കുറേ പുതിയ മരങ്ങളും തൊടിയാകെ കാടുപിടിച്ചുകിടക്കുന്നു. മുറ്റത്തു അച്ഛൻ നിൽക്കുന്നു. വയസായി പോയി. രാമുവിനെ കണ്ട് അച്ഛൻ ഒരുപാട് സന്തോഷിച്ചു. കരഞ്ഞുകൊണ്ട് അച്ഛൻ അമ്മയെ വിളിച്ചു. "ഇതാരാ വന്നെന്നു നോക്കിയേ ". അമ്മ അകത്തുനിന്നു വന്നു. "ദൈവമേ... എന്റെ മോൻ ". അമ്മ കരഞ്ഞു. താൻ നേരത്തെ വന്നു അച്ഛനേംഅമ്മയേം കാണണമായിരുന്നു എന്ന് രാമുവിന് തോന്നി. അമ്മ സ്നേഹത്തോടെ രാമുവിനെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി. കഴിക്കാൻ നല്ല നാടൻ ഭക്ഷണം കൊടുത്തു. വയറു പൊട്ടും എന്നാ അവസ്ഥയിൽ ആയി. അത്കഴിഞ്ഞപ്പോ തന്നെ അമ്മ ഒരു പാത്രത്തിൽ പഴുത്ത ചക്കയും മാങ്ങയും കൊണ്ട് തന്നു. ആ ചക്കയുടേയും മാങ്ങയുടേയും മണം. ആ മണം വല്ലാണ്ട് രാമുവിനെ മത്തു പിടിപ്പിച്ചു. രാമു അത് ആസ്വദിച്ചു. "നമ്മുടെ തൊടിയിൽ വിളഞ്ഞത് ആണ് " അമ്മ പറഞ്ഞു. രാമുവിന് വിഷമവും സങ്കടവും വന്നു. രാമു ചിരിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ ഇനി ഇടക്ക് ഇടക്ക് ഇങ്ങോട്ട് വരാം അമ്മേ ". അത് കേട്ടതും അച്ഛന്റേം അമ്മയുടേയും കണ്ണു നിറഞ്ഞു "ആനന്ദക്കണ്ണീര് ". ഒപ്പം രാമുവിന്റെയും.

ഹന്നാ ഫാത്തിമ
2 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ