നരവൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം      

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പല ഘടകങ്ങ ളുമായി പരസ്പരാശ്രയത്വത്തിലും സഹവർത്തനത്തിലുമാണ് ജീവിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലായിരുന്നു. എന്നാൽ ഇന്ന് കേരളത്തിന്റെ സ്ഥിതി പൂർണമായും മാറിക്കൊണ്ടിരിക്കുകയാണ്. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി കഴിഞ്ഞിരിക്കുന്നു. നമ്മൾ കേരളീയർ തന്നെയാണ് ഇതിന് കാരണക്കാർ. കാരണം നമ്മുടെ ശുചിത്വമില്ലായ്മ പകർച്ചവ്യാധികൾ പടരുന്നതിന് കാരണമാകുന്നു. പകർച്ചവ്യാധികൾ ഒഴിവാക്കാനായി നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. വീടും പരിസരവും വൃത്തിയാക്കുക, വെള്ളം കെട്ടിക്കിടക്കാതെ സൂക്ക്ഷിക്കുക.

നാം ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കുളങ്ങളും, മലകളും, കാടുകളും ഇല്ലാതാവുന്നു. ഇത് ആഗോള താപനത്തിന് കാരണമാകുന്നു. കുടിവെള്ളക്ഷാമം ഉണ്ടാവുകയും മറ്റു ആരോഗ്യപ്രശ്നങ്ങൾക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല രോഗങ്ങളും പിടിപെടുന്നു. അതിനാൽ നമുക്ക് രോഗപ്രതിരോധം ആവശ്യമാണ്. നമ്മൾ പലരും ഫാസ്റ്റ് ഫുഡ്‌ കഴിക്കുകയാണ്. അതിലൂടെ രോഗപ്രതിരോധ ശേഷി കുറയുന്നു. അതുകൊണ്ട് ജൈവവളങ്ങൾ ഉപയോഗിച്ച പച്ചക്കറികളും, പഴങ്ങളും കഴിക്കുക. പരിസ്ഥിതി സംരക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുക. ഇതിലൂടെ നമ്മുടെ കൊച്ചു കേരളത്തെ ആപത്തിൽ നിന്നും രക്ഷിക്കാം

ശിഖ എം
രണ്ടാം തരം [[|നരവൂർ സൗത്ത് എൽ. പി]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം