നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/സിംഹത്തെ പറ്റിച്ച മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സിംഹത്തെ പറ്റിച്ച മുയൽ

പണ്ടൊരു കാട്ടിൽ ഒരു സിംഹമുണ്ടായിരുന്നു. ആ സിംഹം ആ കാട്ടിലെ രാജാവായിരുന്നു. കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം ഓടിച്ച് പിടിച്ച് ആ സിംഹം ഇരയാക്കിയിരുന്നു. പുറത്തേക്കിറങ്ങിയാൽ സിംഹം കൊല്ലുമോ എന്ന് ഭയന്ന് മറ്റ് മൃഗങ്ങൾ പുറത്തേക്ക് പോലും ഇറങ്ങാൻ ഭയന്നു. അതിനാൽ ഭക്ഷണം പോലും ലഭിക്കാതെ മറ്റ് മൃഗങ്ങൾ അവിടെയിരുന്ന് വല്ലാതെ വിഷമിച്ചു. സിംഹത്തിൻറെ അടുത്ത് നിന്നും രക്ഷപ്പെടണം എന്നോർത്ത് എല്ലാ മൃഗങ്ങളും കൂടി ഒരു യോഗം ചേർന്നു. അതിൽ ഒരു ചെന്നായ അഭിപ്രായപ്പെട്ടു. ഇത് ഇങ്ങനെ പോയാൽ സിംഹം എല്ലാവരെയും ഒന്നായി ഇരയാക്കും. അതിനേക്കൾ നല്ലത് നമ്മൾ ഓരോരുത്തരായി ഓരോ ദിവസം ഇരയായി മാറുന്നതാണ്. ബാക്കി മൃഗങ്ങൾ ഈ അഭിപ്രായത്തോട് യോജിച്ചു. അന്നുതന്നെ ഈ അഭിപ്രായം ചെന്നായ സിംഹത്തിൻറെ ചെവിയിലെത്തിച്ചു. സിംഹവും ഈ അഭിപ്രായം അംഗീകരിച്ചു. അങ്ങനെ അടുത്ത ദിവസം മുതൽ ഓരോരോ മൃഗങ്ങളായി സിംഹത്തിൻറെ ഇരയായി മാറാൻ തുടങ്ങി. ഭക്ഷണം തേടാൻ പുറത്ത് പോകാതെ തന്നെ മൃഗങ്ങളെല്ലാം തൻറെ അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ സിംഹത്തിന് വളരെ സന്തോഷമായി. അങ്ങനെയിരിക്കെ ഒരു ദിവസം മുയലായിരുന്നു സിംഹത്തിൻറെ ഇര. മുയലിന് ഒരു ബുദ്ധി തോന്നി. എങ്ങനെയെങ്കിലും ഈ സിംഹത്തിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മുയൽ വിചാരിച്ചു. അതിനാൽ മുയൽ നേരം വൈകി സിംഹത്തിൻറെ ഗുഹയിലേക്ക് ചെന്നു. സിംഹം ദേഷ്യത്തോടെ ചോദിച്ചു - "എന്താണ് ഇത്ര വൈകിയത്?" മുയൽ ശാന്തനായി പറഞ്ഞു. "ഞാൻ പറയുന്നത് രാജാവ് ക്ഷമയോടെ കേൾക്കണം." സിംഹം അതിന് സമ്മതിച്ചു. മുയൽ പറഞ്ഞു. "ഞാൻ വരുന്ന വഴിയിൽ ഒരു സിംഹത്തിനെ കണ്ടു. ഈ സിംഹം എന്നോട് രാജീവിനെ പറ്റി മോശമായി സംസാരിക്കുകയും ചെയ്തു. ഞാൻ സിംഹത്തിനോട് ദേഷ്യപ്പെടുകയും ചെയ്തു. എന്നോട് ആ സിംഹം പറയുകയാണ് നിൻറെ രാജാവിന് ധൈര്യമുണ്ടെങ്കിൽ എന്നെ നേരിട്ട് കാണാൻ വരാൻ പറയണം. എനിക്കാണോ ശക്തി കൂടുതൽ അല്ലെങ്കിൽ നിൻറെ രാജാവിനാണോ ശക്തി കൂടുതൽ എന്ന് നമ്മുക്കൊന്ന് പരീക്ഷിച്ചു നോക്കാമല്ലോ എന്ന്." ഇത് കേൾക്കേണ്ട താമസം രാജാവ് പറഞ്ഞു "അവന് ഇത്രയും ധൈര്യമോ" എന്ന് ഗർജ്ജിച്ചുകൊണ്ട് പുറത്തേക്കോടി. അങ്ങനെ മുയലും രാജാവും കൂടി കുറെ ദീരം നടന്നു. അവിടെ ഒരു കിണറിനടുത്തെത്തിയപ്പോൾ മുയൽ നിന്നു. മുയൽ അതിൽ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു. "അതാ അങ്ങയുടെ ശത്രു. നോക്കൂ. അങ്ങയെ വെല്ലുവിളിച്ചവൻ അതാ." അങ്ങനെ സിംഹം കിണറിലേക്ക് നോക്കി. കിണറിൽ തൻറെ നിഴൽ കണ്ടതോടെ മറ്റൊരു സിംഹമാണെന്ന് കരുതി തെറ്റിദ്ധരിച്ചു. "എടാ" എന്നലറി ക്കൊണ്ട് ആവേശത്തോടെ കിണറിലേക്ക് എടുത്തു ചാടി. അങ്ങനെ വെളളത്തിൽ മുങ്ങി സിംഹം മരിക്കുകയും അതിൻറെ ശല്യം അവസാനിക്കുകയും ചെയ്തു. ഈ സന്തോഷ വാർത്ത മുയൽ കാട്ടിലെല്ലാവരെയും അറിയിക്കുകയും എല്ലാവരും സന്തോഷത്തോടെ പിന്നീടുളള കാലം ജീവിക്കുകയും ചെയ്തു. എങ്ങനെയുണ്ട് കൂട്ടുകാരെ എൻറെ സിംഹത്തിനെ പറ്റിച്ച മുയൽ എന്ന കഥ?

ശ്യാമനന്ദ ശശീന്ദ്രൻ
3 നരവൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ