നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ദു:ഖത്തിനിടയിലെ സന്തോഷം(അനുഭവക്കുറിപ്പ്)

Schoolwiki സംരംഭത്തിൽ നിന്ന്
ദു:ഖത്തിനിടയിലെ സന്തോഷം

ഇത്രയും കാലത്തിനുള്ളിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരനുഭവം മുന്നിൽ കാണുന്നത്.കൊറോണ എന്ന ഭീതി നാടെങ്ങും‌ പര ത്തുന്ന വില്ലനാണ്. അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഭയമാണ്. പക്ഷേ നമ്മൾ അതിനെ തുരത്തണം. കുട്ടികളായ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.അത് ഒട്ടും തന്നെ ഇഷ്ട പ്പെടാത്ത ഒന്നാണ്. സമ്പർക്കമില്ലാത്ത ജീവിതം വളരെ ബുദ്ധിമുട്ടാണ്. ഇതുപോലൊരു സംഭവം ഇനി ഒരിക്കലും നേരിടേണ്ടി വരല്ലേന്ന് പ്രാർത്ഥിക്കുകയാണ്. എൻ്റെ വീട്ടിലാണെങ്കിൽ പപ്പയ്ക്ക് പണിയില്ല. പണി ഉണ്ടായാലും പോകാൻ പറ്റുന്നില്ല. അതു കൊണ്ട് തന്നെ എനിക്കും വളരെ സങ്കടമാണ്. എന്തായാലും ഇതിനെല്ലാം ഒരു അവസാനമുണ്ടാവും എന്ന് കരുതുന്നു.ബന്ധുക്കളുടെ വീട്ടിൽ പോകാനും കഴിയുന്നില്ല. കൂട്ടിലിട്ട കിളികളെ പോലെയാണ് ഇപ്പോ എല്ലാവരും. എപ്പോഴെങ്കിലും സ്വതന്ത്ര്യ രാവുമെന്നാണ് വിചാരിക്കുന്നത്. ഇതെനിക്ക് ജീവിതത്തിൽ വളരെ വലിയ അനുഭവമാണ്.ഇതിനിടയിലെ ഒരു സന്തോഷം എന്നു പറയുന്നത് വീട്ടിൽ എല്ലാവരും എപ്പോഴും ഉണ്ടാകുമല്ലോ എന്നതാണ്. അതാണ് ഏറ്റവും വലിയ സന്തോഷം.

ദേവപ്രിയ
4 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം