നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലും എപ്പോഴും ആളുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വില യുമില്ല
പച്ച നിറമുള്ള മാസ്ക് വച്ച്
കണ്ടാലിതെല്ലാരും ഒന്നുപോലെ
കുറ്റം പറയണമെങ്കിൽ പോലും
വായ തുറക്കാനിന്നാർക്കു പറ്റും
തുന്നിയ മാസ്കിന്നു മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കണമത്രതന്നെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ ,
വട്ടം കറക്കിച്ച ചെറുകീട മൊന്ന്.
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതു പറയാൻ വയ്യ
അൻപതിനായിരം അറുപതിനായിരം
ആളുകളെത്രയോ പോയ് മറഞ്ഞു
നെഞ്ചു വിരിച്ചൊരു മർത്യന്റെ തോളിലായ്
മാറാപ്പു കേറ്റിയതേതു ദൈവം
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്ഫലമത്രയും, ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നതില്ലയീ കുഞ്ഞു കീടം
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായ്
എത്തിയതാണീ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടിത്തീർത്തു നമ്മൾ
കാത്തിരിക്കാമിനി അൽപ നേരം...

 

വൈഗ.ആർ.നമ്പ്യാർ
3 C നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത