നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ചാൽ കൊറോണയെ തുരത്താം
ഒത്തൊരുമിച്ചാൽ കൊറോണയെ തുരത്താം
കൂട്ടുകാരെ അടിച്ചു പൊളിച്ച ആഘോഷിക്കേണ്ട ഒരു അവധിക്കാലം കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണല്ലോ? ടിവിയിലും പത്രത്തിലും എല്ലാം കൊറോണ വൈറസിനെ കുറിച്ചുള്ള വാർത്തകളെ കാണാനും കേൾക്കാനും ഉള്ളൂ. പൂത്തുമ്പികളെപ്പോലെ പറന്ന് നടന്ന് ആസ്വദിക്കേണ്ട അവധിക്കാലം പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിച്ചു കൂട്ടേണ്ട അവസ്ഥയിലാണ്. ലോകരാജ്യങ്ങൾ എല്ലാം ഈ വൈറസിന്റെ പിടിയിലായി കഴിഞ്ഞു. പതിനായിരങ്ങൾ മരിച്ചു വീണു. ലക്ഷക്കണക്കിന് ആളുകൾക്ക് രോഗബാധ ഉണ്ടായി. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൂട്ടുകാരെ ഈ അവസരത്തിൽ നമ്മൾ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വം അത്യാവശ്യമാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ വൃത്തി ആക്കുക. അനാവശ്യമായി കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്ത് പോകേണ്ട അവസരങ്ങളിൽ മാസ്ക് ധരിക്കുക. പരമാവധി വീട്ടിൽ തന്നെ കഴിയുക. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നമുക്ക് ആനുസരിക്കാം. രോഗം വരാതിരിക്കാനും നമ്മളിലൂടെ മറ്റൊരാൾക്ക് രോഗം പകരാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം. നമുക്കൊരുമിച്ചു ഈ മഹാമാരിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം