നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ബാക്ടീരിയ,വൈറസുകൾ പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം വിഷത്ത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധ വ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കുംവിധം വളരെപ്പെട്ടെന്നു പരിണമിക്കാൻ രോഗകാരികൾക്കു സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞു നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്.
മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധസംവിധാനങ്ങളുണ്ട്. കുറച്ചു സമയംകൊണ്ട് പ്രത്ത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം (അക്വയേഡ് ഇമ്മ്യൂണിറ്റി /ആർജിതപ്രതിരോധം)ഇതിനൊരു ഉദാഹരണമാണ്. ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച "ഓർമ"പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നുതന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇതു ശരീരത്തെ സഞ്ജമാക്കുന്നു.പ്രതിരോധകുത്തിവെയ്പുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്.
പ്രതിരോധശേഷി കുറയുന്നത് ദുർബലമായ ശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാക്കും. അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി പ്രതിരോധശേഷി വർധിപ്പിക്കേണ്ടതാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നല്ല ആരോഗ്യമുള്ള കുട്ടികൾക്ക് രോഗപ്രതിരോധശേഷി അവർ വലുതാകുമ്പോഴും കാണും. അതുകൊണ്ടു ആദ്യം ചെയ്യേണ്ടത് ചെറുപ്പത്തിലേ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ്. ഒരു കുഞ്ഞു ജനിക്കുംമുതൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നവജാതശിശുവിനു ഒട്ടുമിക്ക അസുഖങ്ങളെയും ചെറുക്കാനുള്ള കരുത്തു നൽകുന്നത് കൊളസ്ട്രം (colostrum)എന്ന ആദ്യത്തെ മുലപ്പാൽ ആണ്. രോഗാണുക്കളെ ചെറുക്കാൻ ശക്തിയുള്ള ഇമ്മ്യൂണോഗ്ലോബുലിൻ ആദ്യത്തെ മുലപ്പാലിലുണ്ട്.
2. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. ഇതുവഴി ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമായി മാറ്റാൻ സാധിക്കും.
3. വെള്ളം എപ്പോഴും കൂടെ കരുതുക. പുറത്തുനിന്നും ലഭ്യമാകുന്ന ബോട്ടിൽ വെള്ളത്തേക്കാൾ ശുദ്ധജലം കൈയിൽ കരുതുക. വിഷാംശങ്ങൾ പുറംതള്ളാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഓരോ 25കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ:75കിലോ ഉള്ള വ്യക്തി ആണെങ്കിൽ 3ലിറ്റർ വെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉന്മേഷവാനായിരിക്കാനും സഹായിക്കുന്നു.
4. ആന്റിഓക്സിഡന്റ്സ് ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗാണുക്കളെ ചെറുക്കാനും ഉന്മേഷമുണ്ടാവാനും ഇത് സഹായിക്കും.
5. നെല്ലിക്ക, ക്യാരറ്റ് ദിവസേന ഓരോന്നു വീതം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.

ദേവ്
6 C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം