നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാടു സവിശേഷതകൾ ഉണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാളനാടിന്റെ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും നാം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. വിഷമയം ഏറിയ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം, വായു, മണ്ണ്, ഭക്ഷണം ഇവയെല്ലാം തന്നെ വിഷമയമുള്ളതായി തീർന്നിരിക്കുന്നു. ഫാക്ടറികൾ നമുക്ക് പുരോഗമനം നൽകുന്നു എന്നു നാം ചിന്തിക്കുന്നു . അതു ശരിയാണ് ,എന്നാൽ ഫാക്ടറികളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുറം തള്ളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തുറന്നു വിടുമ്പോൾ വിഷാശം കലരുന്ന ജലം, പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിന്റെ സാധ്യതകൾ കുറയ്ക്കുകയും പ്രകൃതിയുടെ സമതുലിതാവസ്ഥ തന്നെ തകിടം മറിയ്ക്കുകയും ചെയ്യുന്നു. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണമെന്നു നമുക്ക് ആത്മാർഥമായി താല്പര്യം ഉണ്ടെങ്കിൽ നാം പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു. ആയിരകണക്കിന് വർഷം മണ്ണിലലിയാതെ കിടക്കുന്ന പ്ലാസ്റ്റിക് കത്തുമ്പോൾ മാരകമായ വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്നുണ്ട്. ഇത് മനുഷ്യനും പക്ഷിമൃഗാദികൾക്കും പ്രകൃതിക്കും നാശം വരുത്തും. കടലിലുള്ള പ്ലാസ്റ്റിക് നിക്ഷേപം കടൽജലത്തേയും വൻതോതിൽ മലിനമാക്കുന്നു. ഇതു തടയാൻ നമുക്ക് പ്ലാസ്റ്റിക് ഉപേക്ഷിക്കാം. അതിനു പകരമായി തുണി സഞ്ചികളും മറ്റും ഉപയോഗിക്കാം..........
ഇന്ന് വൈദ്യശാസ്ത്രത്തിനു മുന്നിൽ ഒരു വെല്ലുവിളിയായി നിൽക്കുകയാണ് കൊറോണ വൈറസ്. ഇത്തരം ഒരു രോഗാണുവിനെ മുൻപ് മനുഷ്യ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. നമ്മുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണു ഏറ്റവും വലിയ പ്രതിരോധമാർഗം. എല്ലാത്തരത്തിലുളള പ്രതിസന്ധികളേയും തരണം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിത്യവും ലഘുവായ വ്യായാമം നമ്മുടെ ദിനചര്യയിൽ ഉൾപെടുത്താനും നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. കൊറോണയെ കുറിച്ചുള്ള അനാവശ്യമായ ഭീതിയും ആശങ്കയും ഒഴിവാക്കി പകരം നമ്മുടെ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട്‌ കൊണ്ട് നല്ലൊരു നാളേക്ക് വേണ്ടി സധൈര്യം മുന്നോട്ട് പോവുക. എല്ലാ രാജ്യങ്ങളും ആത്മാർത്ഥമായി ഒരുമിച്ച് പരിശ്രമിച്ചാൽ 'മഹാമാരി' എന്ന അവസ്ഥയെ തുടച്ചു നീക്കാൻ ആകും. നമ്മുടെ ലോകത്ത് പിടിപെടുന്ന ഓരോ രോഗത്തിന്റെയും ഉറവിടം ശുചിത്വം ഇല്ലായ്മ തന്നെയാണ്. അതിനായി നമ്മൾ ഒറ്റ കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇതിനെ വേരോടെ പിഴുതു എറിയാൻ കഴിയൂ. നമുക്ക് ഭയപ്പെടാതെ ഇതിനെ പ്രതിരോധിക്കാം..........


അഞ്ജലി രവീന്ദ്രൻ
9 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം