നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം


പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ; ജൈവവൈവിധ്യത്തിന് ,ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.
ജന്തുസംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലമാണ് ഇത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തുക്കളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ് തന്നെ അപകടത്തിൽ ആക്കുകയും ചെയ്യും
. പ്രകൃതിയെ നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നവരാണ് വനങ്ങൾ. വനങ്ങൾ നമ്മുടെ സമ്പത്താണ്. അത് സംരക്ഷിച്ചു നിലനിർത്തേണ്ടതു നമ്മുടെ കടമആണ്. ആദിമ മനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം നമുക്ക് കാടുമായിട്ടുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജനങ്ങൾ വർധിച്ചപ്പോൾ കാട് വെട്ടിത്തെളിച്ചു നാടാക്കി കൊണ്ടിരിക്കുന്നു. വന്യ ജീവികളുടെ വംശനാശത്തിനും, അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഈ വനനശീകരണം. ഇങ്ങനെയുള്ള വനനശീകരണത്തിന് ഇപ്പോഴത്തെ ആളുകൾ പറയുന്നതു വികസനം എന്നാണ്.
പരിസ്ഥിതിയുമായുള്ള പരസ്പരബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ് ജലം. പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പും ചവറും വലിച്ചെറിഞ്ഞ് നദികളും മലിനമാക്കി. നമ്മൾ മലിനമാക്കിയ വെള്ളം നമുക്ക് പിന്നീട്ട് കുടിക്കാൻ കഴിയില്ല. അതിന്റെ ദോഷം അനുഭവിക്കുന്നത് ഒരു തെറ്റും ചെയ്യാത്ത മൃഗങ്ങൾ കൂടി ആണ്. മനുഷ്യൻ കാരണം മൃഗങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ കഴിയുന്നില്ല. പണ്ട് കാലത്ത് മനുഷ്യൻ പ്രകൃതിയെ ദൈവമായി കണ്ടു. പക്ഷെ ഇപ്പോൾ പ്രകൃതിയെ ഒരു ശത്രുവായിട്ട് കാണുന്നു. ഈ മനുഷ്യൻ ഒരു കാര്യം ഓർക്കുക, നമ്മളും പ്രകൃതിയുടെ ഒരു ഭാഗം ആണ്. നമുക്ക് ഒരു ദോഷവും തരാത്ത പ്രകൃതിയെ നശിപ്പിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല. കൊച്ചു വീടുകൾ നശിപ്പിക്കുന്നു, വയലുകൾ നികത്തി ഫിളാറ്റ് നിർമിക്കുന്നു. നാം ഒരിക്കലും പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കരുത്, പകരം സംരക്ഷിക്കാൻ ശ്രമിക്കണം. നമ്മൾ അതിനു വേണ്ടി പ്രതിജ്ഞയടുക്കണം.


അശ്വിനി
8 D നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം