നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചു വരികയാണല്ലോ . ഈ ദിവസമെങ്കിലും വനങ്ങൾ വെട്ടിനശിപ്പിക്കാതെ വെച്ചു പിടിപ്പിക്കുകയാണ്‌ വേണ്ടത് . മണ്ണൊലിപ്പ് തടയാനും, വെള്ളപ്പൊക്കം നിയന്ത്രിക്കാനും അതോടൊപ്പം വലിയൊരു ജനതയെ ആപത്തിൽ നിന്ന് രക്ഷിക്കാനും മരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് . ജനസംഖ്യാ നിരക്ക് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു . അതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് . ലോകവിസ്തൃതിയുടെ 2.6 ശതമാനം മാത്രം വലിപ്പമുള്ള ഇന്ത്യയിൽ ലോകജനസംഖ്യയുടെ 16 ശതമാനത്തോളം ജനങ്ങൾ വസിക്കുന്നു . തൽഫലമായി പരിസ്ഥിതി മലിനപ്പെടാൻ ഇടവരുന്നു.റോഡുകളും വാഹനങ്ങളും കൂടുന്നു. താമസിക്കാൻ ഇടം കുറയുന്നു . വായു മലിനീകരണം ,ജല മലിനീകരണം എന്നിവ മൂലം പരിസ്ഥിതി മലിനപ്പെടുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുകയും കുളങ്ങളും അരുവികളും തോടുകളും നികത്തുകയും ചെയ്യുന്നത്കൊണ്ട് മഴ പെയ്താൽ ആവശ്യത്തിന് വെള്ളം കിട്ടാതെ പോകുന്നു . 2018-19 വർഷങ്ങളിൽ കേരളത്തെ വിഴുങ്ങിയ പ്രളയവും അതിൽ നിന്നുണ്ടായ നാശ നഷ്ടങ്ങളും ജീവഹാനിയും പ്രകൃതിയോടുള്ള കടന്നു കയറ്റം കൊണ്ട് സംഭവിച്ചതാണ്.എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം അതായിരുന്നു പണ്ട് കേരളം. എന്നാൽ ഇപ്പോൾ വയലുകളും ജലാശയങ്ങളും നികത്തി പണികഴിപ്പിച്ച ഫ്ലാറ്റുകളും വാർക്ക കെട്ടിടങ്ങളും മാത്രം.
പരിസര പ്രദേശങ്ങളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും കത്തിക്കുന്നതിനാൽ കാർബൺ മോണോക്‌സ്യ്ഡ് പോലെയുള്ള വിഷവാതകം അന്തരീക്ഷത്തിൽ വ്യാപിക്കുന്നു . ഓസോൺ പാളികളുടെ വിടവ് മൂലം അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്കു നേരിട്ട് പതിക്കുന്നതിനാൽ ക്യാൻസർ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു . പരിസ്ഥിതി സംരക്ഷണത്തിലൂടെ ഇത്തരം മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുന്നു. വനങ്ങൾ , തടാകങ്ങൾ ,നദികൾ ,വന്യജീവികൾ എന്നിവയെ സംരക്ഷിക്കുക .ജീവജാലങ്ങളോട് അനുകമ്പ കാട്ടുക. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുക. ഉച്ച ഭാഷിണികളുടെ അമിത ശബ്ദം, പുക ഇവയൊക്കെ നിയമ പരിധിയിൽ കൊണ്ടുവരിക.
വീട്ടിൽസ്വന്തമായിപച്ചക്കറി തോട്ടമുണ്ടാക്കുക , ചെടികളും മരങ്ങളും നട്ടുവളർത്തുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്ലാസ്റ്റിക് സംസ്കരിക്കുക .കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുക .പാടം നികത്തൽ തണ്ണീർത്തടങ്ങളുടെ നാശം ,വനനശീകരണം മണലൂറ്റൽ , കെട്ടിട നിർമ്മാണ രീതികൾ ഇവയ്ക്കൊക്കെ കടിഞ്ഞാണിട്ടാൽ പരിസ്ഥിതിയെ ഒരു പരിധിവരെ സംരക്ഷിക്കാൻ സാധിക്കും . പരിസ്ഥിതി പ്രവർത്തകർ ,തദ്ദേശ വാസികൾ, സാമൂഹിക - സാംസ്‌കാരിക നേതാക്കൾ , പഴമക്കാർ എന്നിവരെ വിളിച്ചു വരുത്തി അഭിപ്രായം തേടി ഭരണാധികാരികൾ പദ്ധതികൾക്ക് രൂപം നൽകണം അല്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത്ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും
മരങ്ങളും കുളങ്ങളും തോടുകളും നിലനിൽക്കട്ടെ !
പരിസ്ഥിതി പച്ചപ്പായി തീരട്ടെ !
" നല്ലൊരു നാളെക്കായി നമുക്ക് കൈകോർക്കാം "

ഇള കെ രാജ്
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം