നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ദോഷം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദോഷം


പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമര്ശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിക്കാം.
പരിസ്ഥിതി നശീകരണത്തിൽ ഒരുപാടു കാര്യങ്ങൾ ഉൾപ്പെടുന്നു. പരിസ്ഥിതി നശീകരണത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ് നമ്മളും, മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.
എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി, ഉൾകാമ്പുള്ള ചിന്തകൾ,നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെ തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്ന് മാത്രമേ അതിനെ നമുക്ക് കണ്ടെത്താൻ ആകൂ. എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയുള്ളു. മനുഷ്യൻ എന്തിനു വേണ്ടി ജീവിക്കുന്നു, അവന്റെ ജീവിത ലക്ഷ്യം എന്ത്? ഇതിനെ കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമ്മുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു ആത്മീയ സുഖങ്ങളെക്കാൾ വലുതാണ് ഇന്ദ്രീയ സുഖങ്ങൾ എന്ന് ദരിച്ചുവശായി അതിവേഗത്തിൽ കാലങ്ങളെ ആട്ടിപായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.
ജീവിതത്തിൽ പരാമമായി വേണ്ടത് ആനന്ദമാണ്. അത് നമ്മുടെ പൂർവികരുടെ പൂർവ്വികർ സ്വായത്തമാക്കിയിരുന്നു. അതിനാൽ അവർ 'സച്ചിദാനന്ദന്മാരാ'യിരുന്നു.അവർ നേടുന്ന ആനന്ദം അവരെ മഹത്‌വ്യക്തികരിച്ചു. ആയതിനാൽ അവരുടെ ജീനിയസ് അതാതു വിഷയങ്ങളിൽ നിഷിപ്തവും അവയെ തിരിച്ചറിയുവാനുള്ള വേദിയും ആയിരുന്നു അവരുടെ ജീവിത ശൈലി. ഇന്ന് മനുഷ്യർ അവനവന്റെ ജീനിയസ് കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടു പൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത്.
ഇവിടെയാണ് നമ്മളിലെ ജീനിയസുകളെ കൂച്ചുവിലങ്ങു ഇടുകയും, സമൂഹം നിഷ്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ ദിർബന്ധിതരാവുകയും ചെയ്യുന്നത്. ആദ്യ പരിസ്ഥിതി ദോഷം ഇവിടെ ജന്മം എടുക്കുകയായി. ഇതുപോലെ നമ്മളുടേതായ തെറ്റുകളിൽ നിന്ന് പരിസ്ഥിതി ദോഷങ്ങൾ ഏറി വരുന്നു. ഇവിടെ പരിസ്ഥിതികദോക്ഷകർമങ്ങൾക്കല്ല ചികിത്സാ വേണ്ടത്. നാം മുകളിൽ കണ്ട കരണഹേതുവിനാണ്. ഈ വിഷയത്തെ ഒന്ന് മനസിരുത്തി ചിന്തിച്ചാൽ നം നമ്മളിൽ തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടു വെപ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, കർമ്മ നിരതരാകുവിൻ.....


ആനന്ദ്.വി
7 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം