Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ പച്ചപ്പ്
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും അവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വച്ചിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം. ഈ മണ്ണും, ജല സമ്പത്തും, വന സമ്പത്തും ഈശ്വരൻ തന്ന വരദാനങ്ങൾ ആണല്ലോ. ഇവയെ ദുരുപയോഗം ചെയ്യുന്ന വഴി നമ്മൾ സ്വന്തം വാളാൽ വെട്ടി നശിക്കുകയാണ്.
കൂട്ടുകാരേ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?
പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എവിടെ നോക്കിയാലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ആണ് ഉള്ളത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നാം ദിവസവും വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൂടി കരുതുന്നത് എത്ര നല്ലതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറ്റണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്. നമുക്ക് പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വച്ചു പിടിപ്പിക്കാം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് എന്ന് ഓർക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|