നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ജാഗ്രത.

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


"മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട് എന്നാൽ അവന്റെ അത്യാർത്തിക്കുള്ളതില്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കുന്നുകൾ ഇല്ലാതാക്കുന്നതും, ജലസ്രോതസുകളായ വയലുകളും,തോടുകളും ഇല്ലാതാക്കുന്നതും, മണലൂറ്റലും നദികളുടെ ആഴം വർധിക്കുന്നതുമെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. ഇതുമൂലം ആധുനിക ലോകം നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധിയാണ് ജലദൗർലഭ്യം. വികസനത്തിന്റെ പേരും പറഞ്ഞ് മനുഷ്യൻ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ വൻ വായു മലിനീകരണത്തിലേക്കു എത്തിച്ചേർന്നിരിക്കുകയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ മഹാപ്രളയം പോലുള്ള താണ്ഡവം നാം നേരിട്ടുകഴിഞ്ഞു ഇതിന്റെ യൊക്കെ പ്രത്യാഘാതങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നാണ് കവളപ്പാറപോലുള്ള സ്ഥലങ്ങൾ.
ആഗോള തലത്തിലാണെങ്കിലും,കേരളത്തിലാണെങ്കിലും പരിസ്ഥിതി നാശത്തിനു ഒരു കുറവും ഇല്ല.ഇപ്പോൾ പരിസ്ഥിതി നാശത്തിനു മുന്നിൽ നിൽക്കുന്നത് കേരളമാണ്. സാക്ഷരത തത്വത്തിൽ നേടിയ സംസ്ഥാനമാണെങ്കിലും കേരളം ഈ അറിവിന്റെ മറവിൽ പ്രകൃതിയോട് ഒട്ടനവധി കുറ്റകൃത്യങ്ങൾ ചെയ്യുന്നു. പരിസ്ഥിതി സംബന്ധമായ ബോധമാണ് ഒരു ജനതയ്ക്ക് പരിസര സംരക്ഷണത്തിനു ഊർജ്ജമാക്കുന്നത്.പരിസ്ഥിതി നാശത്തിന്റെ ഉദാഹരണമായി ഗംഗയേയും,ഭാരതപ്പുഴയേയും നോക്കിയാൽ മതി. നദികളും, തോടുകളും, പുഴകളും, ആറുകളും,മലകളും, വൃക്ഷങ്ങളും അതിന്റെ കണ്ണികളാണ്.
ഭൂമിയുടെ നാഡീഞരമ്പുകളായ നദികളും മനുഷ്യൻ ഓക്സിജൻ നൽകുന്ന വൃക്ഷങ്ങളെപ്പോലും വെട്ടുന്നു. ലോകത്തിന്റെ ജലസംഭരണിയായ വയലും തോടും നികത്തി വലിയ കെട്ടിടങ്ങൾ പണിയുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാനമായ മൺതരികൾ പോലും കടത്തുന്നു. 800 മുതൽ 1000 വർഷം വരെ എടുക്കും മേൽമണ്ണുണ്ടാകാൻ. അതിനോടൊപ്പം മരം വെട്ടുകയും ചെയ്യുന്നു. ഉരുൾപ്പൊട്ടലുണ്ടാകാൻ വേറെയൊരു കാരണവും വേണ്ട. ഇതൊക്കെ തന്നെ ധാരാളം.
ഇതൊക്കെ കൊണ്ടു തന്നെയാണ് "മനുഷ്യൻ ഭൂമിയുടെ ക്യാൻസർ " എന്ന് ഒരു ചിന്തകൻ പറഞ്ഞത്.ആ ക്യാൻസർ ഭൂമി ഒട്ടാകെ ബാധിച്ച് അവസാനം അത് ഭൂമിയെ കാർന്നു തിന്നും. അതിനു കാരണം മനുഷ്യന്റെ അത്യാർത്തിയാണ്.മനുഷ്യന് വേണ്ടതെല്ലാം ഈ പ്രകൃതിയിലുണ്ട്.എന്നാൽ അവന്റെ അത്യാർത്തിക്കുള്ളതില്ല. മനുഷ്യന്റെ ദുസ്സാമർത്ഥ്യത്തോടുകൂടിയുള്ള വനംകൈയേറ്റം കൊറോണ പോലുള്ള മഹാമാരിക്ക് തുടക്കം കുറിച്ചുക്കഴിഞ്ഞു. "ജാഗ്രതാ ". പുതുതലമുറയെങ്കിലും പ്രകൃതിയെ അറിഞ്ഞു ജീവിക്കുക


വാണി ജയപ്രകാശ്
5 C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം