നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കോവിഡിനെ നേരിടാം .

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നിച്ചു നിന്ന് കോവിഡിനെ നേരിടാം


മ്മുടെ ലോകത്തിൽ ഒട്ടുമിക്ക രാജ്യങ്ങളെയും കോവിഡ് ചുറ്റി വരിഞ്ഞിരിക്കുന്ന ഈ സമയത്ത്, ഡോക്ടർമാരും നേഴ്‌സുമാരും ജീവൻ പണയം വെച്ചാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. അവർ സ്വന്തം ജീവൻ പോലും നോക്കാതെ കോവിഡ് രോഗികളെ ചികിത്സിക്കുന്നു. കോവിഡ് നിസ്സാര രോഗമാണ് എനിക്ക് വരില്ല എന്ന് ചിന്തിക്കാതെ സർക്കാർ പറയുന്നത് അനുസരിച്ച് മുൻകരുതൽ എടുക്കേണ്ടതാണ്. നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഈ മുൻകരുതൽ. എല്ലാവരും അത് സ്വീകരിച്ചേ പറ്റു. രോഗം വന്നു കഴിഞ്ഞ് പറഞ്ഞിട്ട് കാര്യം ഇല്ല. രോഗം വരാതിരിക്കാൻ സൂക്ഷിക്കുക. അതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം. ഈ പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്ന ഒരുപാട് ജനങ്ങൾ പല രാജ്യങ്ങളിലും ഉണ്ട്. പ്രവാസികളുടെ കാര്യം ആണ് വളരെ കഷ്ടം. നാട്ടിൽ പോലും വരാൻ പറ്റാത്ത അവസ്ഥ ആണ് അവർക്ക്.
വാഹനങ്ങളുടെ ദുരുപയോഗം കുറഞ്ഞതോടെ അപകടങ്ങൾ കുറഞ്ഞു. ശുദ്ധ വായു കിട്ടാൻ തുടങ്ങി. തോടുകളിലും പുഴകളിലും മറ്റു ജല സ്രോതസ്സുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ല. ശുദ്ധ ജലം കിട്ടാൻ തുടങ്ങി . അങ്ങനെ നമുക്ക് ഒന്നിച്ചു നിന്ന് കോവിഡിനെ നേരിടാം. ഈ പ്രതിസന്ധിയിൽ നിന്ന് നമുക്ക് കരകയറാം


അമൃത പ്രകാശ്
VIII C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം