നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കൊറോണ നൽകിയ ഉപഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ ഉപഹാരം


ലോകമൊട്ടാകെ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിസ് - 19. ഈ കോവിഡ് കാലത്ത് ഓരോ കുടുംബവും നേരിടുന്ന ദുരിതത്തെ പ്രതിഫലിപ്പിക്കുന്നു, ഈ കഥ.
കഥ നടക്കുന്നത് കോട്ടയത്താണ് . എല്ലാ അച്ഛനമ്മമാരെയും പോലെ തന്റെ മക്കളെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ച രണ്ട് വൃദ്ധ ദമ്പതികൾ . അങ്ങനെയൊരു ദിവസം വൃദ്ധൻ തന്റെ ഭാര്യയോട് -" പത്മം, എടീ പത്മം....."
" എന്താ , ഭാസ്കരേട്ടാ?"
"എടീ നമ്മളുടെ മക്കളുടെ കത്ത് - അവർ അടുത്താഴ്ച വരുന്നെന്ന്. "
"അതെയോ?"
ഒരാഴ്ചക്കു ശേഷം -"എടീ, നാളെയല്ലേ അവർ വരുന്നത്, നമുക്ക് വിളിക്കാൻ പോയാലോ ?"
"പോകണമെന്നുണ്ട്, പക്ഷേ വയ്യ."
" എങ്കിൽ മണിയനെ വിടാം."
അങ്ങനെ മക്കൾ വന്നെത്തി
കൊറോണയുടെ തുടക്കമായതുകൊണ്ട് എയർപോർട്ടിൽ ചെക്കിംഗ് ഉണ്ടായിരുന്നു. അവർ അവിടുത്തെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങി, അവർ അങ്ങനെ വീട്ടിലെത്തി. പക്ഷേ അവർ പോലുമറിയുന്നില്ല, അവർക്ക് കൊറോണയുണ്ടെന്ന്. അങ്ങനെ മാതാപിതാക്കൾക്കും കൂടി കൊറോണ പിടിപെട്ടു.
ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ....... "അമ്മേ, ഈ മരുന്ന് കൂടി ഒന്ന് കഴിച്ചേ"
" ഓ, ഞാനിതൊക്കെ കഴിച്ചു മടുത്തു. മോളേ, ഭൂമിയിലെ മാലാഖമാരായ നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം കരുതൽ എന്റെ മക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ! ഞങ്ങളെ കാണാൻ വരാൻ ഈ കോവിഡ് അസുഖക്കാലം തന്നെ തെരഞ്ഞെടുക്കുമായിരുന്നോ?"
"എനിക്കിനിവിടെക്കിടന്നു മടുത്തു , എന്ന് വന്നതാ?വീടാരു നോക്കും ? ഈ അസുഖം എപ്പോഴാ മാറുന്നത് ?"
" അസുഖമൊക്കെ എപ്പോഴേ മാറി, ഒരു റൗണ്ട് മരുന്നും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം"
ഭൂമിയിലെ മാലാഖമാരായ നഴ്സുമാരുടെ വാക്കുകൾ അവർക്ക് ആശ്വാസമായി. ഇഷ്ടമല്ലെങ്കിൽ കൂടി മരുന്നുകൾ കഴിക്കാൻ അവരെ പ്രേരിപ്പിച്ചു. അങ്ങനെ അസുഖം ഭേദമായി.
മക്കൾ അവരെയും കൂട്ടി വീട്ടിൽ പോയി. ഇന്ത്യയൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അസുഖം ഭേദമായിട്ടും അവർക്ക് തിരികെപ്പോകാൻ കഴിഞ്ഞില്ല. അവർ അച്ഛനമ്മമാരെ നന്നായി ശുശ്രൂഷിച്ച് വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. വാർധക്യത്തിലെത്തിയ ആ മാതാപിതാക്കൾക്കു സന്തോഷിക്കാൻ ഒരു കാരണമായി ഈ ലോക്ക് ഡൗൺ.


ഗൗരി ജയപ്രകാശ്
9 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ