നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ചിന്തകൾ


കൊറോണക്കാലത്ത് എല്ലാവരും വീട്ടിൽ തന്നെയാണ്. അതുപോലെ അമ്മുവും വീട്ടിൽ തന്നെയാണ്. എല്ലാവരെയും പോലെ അവളും കരുതലും ജാതയുമായാണ് കഴിയുന്നത് . എന്നാൽ അവളുടെ അച്ഛൻ വിദേശത്താണ് . അച്ഛന് വേണ്ടി എന്നും അവൾ പ്രാർത്ഥനയിലാണ്. ഒടുവിൽ അവളുടെ അച്ഛൻ നാട്ടിലെത്തി. അവളുടെ പ്രാർത്ഥന മൂലമായിരിക്കാം അവൾക്ക് തന്റെ അച്ഛനെ രോഗമൊന്നുമില്ലാതെ ലഭിച്ചു.
വന്നതിന്റെ പിറ്റേന്ന് അവളുടെ അച്ഛൻ ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂടെ പോകാൻ തയ്യാറാകുന്നത് അമ്മു കണ്ടു. അവൾ ചോദിച്ചു
" അച്ഛൻ എവിടെ പോവുകയാ?" .
"അച്ഛൻ ഇപ്പോ വരാം, എന്നിട്ട് മോളുടെ കൂടെ കളിക്കാം" എന്ന് അച്ഛൻ പറഞ്ഞു.
" അച്ഛൻ എന്താ പറയുന്നേ, ഇപ്പോൾ പുറത്തേക്ക് പോകണ്ട, അച്ഛൻ വിദേശ രാജ്യത്തുനിന്നും വന്നതാ, അച്ഛന്റെ ഉള്ളിൽ കൊറോണ വൈറസ് ഒളിച്ചിരിപ്പുണ്ടെങ്കിലോ ? ആരോഗ്യ വകുപ്പ് പറയുന്നതുപോലെ 28 ദിവസം വീട്ടിൽ തന്നെ കഴിഞ്ഞാൽമതി. അച്ഛൻമൂലം ആർക്കും രോഗമുണ്ടാകാതിരിക്കാനാ മോൾ ഇങ്ങനെ പറയുന്നെ; അപ്പുറത്തെ വീട്ടിലെ മുത്തശ്ശിയുടെ അടുത്തെങ്ങും പോകണ്ട."
അവൾ തുടർന്നു. "ഒരു മാസം കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്ന് നമ്മുടെ നാടിനെ കോവിഡ്-19 എന്ന ഭീഷണിയിൽ നിന്നും രക്ഷിക്കാനായി കൈകോർക്കാം."
ഈ അഞ്ച് വയസ്സുകാരിയുടെ വിലയേറിയ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.


അഞ്ജന മനോഹരൻ
7 C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ