നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ എന്റെ കോവിഡ്കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കോവിഡ്കാല അനുഭവങ്ങൾ


ഞാൻ അക്ഷര . ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ഈ കോവിഡ് കാലത്തെ എന്റെ അനുഭവങ്ങൾ ഞാൻ പങ്കിടുന്നു.
ഈ ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ വ്യാധി മൂലം വലയുകയാണ്. ഈ അസുഖം കേരളത്തിലും ആക്രമണം തുടങ്ങിയതോടെ ഞങ്ങളുടെ ആനുവൽ എക്സാം മാറ്റിവച്ചു. ആദ്യമായി 3 മാസം അവധി. അതിന ശേഷം മാർച്ച് 21 ന് ഗവൺമെന്റ് ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. ആളുകൾ അന്ന് വീട്ടിനുള്ളിൽ തന്നെ കഴിയണമായിരുന്നു. ഞങ്ങളും ഇതിൽ പങ്കാളികളായി. പലരും ഇത് ലംഘിച്ച് ഇറങ്ങി നടന്നതായി ന്യൂസിൽ നിന്ന് അറിഞ്ഞു. അന്നേ ദിവസം ദില്ലിയിൽ ഇറങ്ങി നടന്ന വരെ ദില്ലി പോലീസ് പനിനീർ പൂക്കൾ നൽകി തിരിച്ചയച്ചത് വളരെ കൗതുകകരമായ വാർത്തയായിരുന്നു. അതിന് ശേഷം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ലോക്ക് ഡൗൺ മൂലം അച്ഛൻ ജോലിക്ക് പോകുന്നില്ല. ഞങ്ങളോടൊപ്പം വീട്ടിൽ തന്നെ സമയം ചെലവഴിക്കുന്നു. ആഹാരസാധനങ്ങൾ വിൽക്കുന്ന കടകളും സൂപ്പർ മാർക്കറ്റുകളുമൊഴിച്ച് എല്ലാ കടകളും അടച്ചു. ഓരോ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി. ഞങ്ങളുടെ സ്കൂളിലാണ് ഞങ്ങൾക്കുള്ള കമ്മ്യൂണിറ്റി കിച്ചൻ.ആദ്യമായിട്ടാണ് വെക്കേഷന് വീട്ടിലിരിക്കുന്നത്. ബോറടി മാറ്റാൻ ചെറിയ ക്രാഫ്റ്റ് വർക്ക് ചെയ്യും. അതിനോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് , തമിഴ് ചാനലുകളിലെ പരിപാടികൾ കണ്ട് ഭാഷയും പഠിക്കുന്നു. അമ്മയോടൊപ്പം പരിസരം വൃത്തിയാക്കാനും ചെടിക ൾ നടാനും സഹായിക്കുന്നു. കൊറോണയ്ക്കെതിരെ പ്രതിരോധത്തിന്റെ ഭാഗമായി കൈകൾ ഇടയ്ക്കിടെ ഹാൻഡ് വായിട്ട് 20 സെക്കന്റ് കഴുകുന്നു. നിരവധി ഡോക്ടർമാരും മറ്റാരോഗ്യ പ്രവർത്തകരും കോവി ഡ് രോഗികളെ പരിചരിക്കാനായി തങ്ങളുടെ കുടുംബത്ത വിട്ട് നില്ക്കുന്നു. ഇവരെ അഭിനന്ദിച്ചു കൊണ്ട് ലോകം മുഴുവൻ കയ്യടിക്കുകയും പാത്രം കൊട്ടുകയും ദീപം തെളിയിക്കുകയും ചെയ്തു ഇതിൽ ഞങ്ങളും പങ്കാളികളായി. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരുന്നത് മനസ്സിൽ ചെറിയ ആശങ്ക ഉണ്ടാക്കി. കേരളത്തിൽ വളരെയധികം പേർക്ക് അസുഖം ഭേദമായി എന്ന വാർത്ത ആശ്വാസം പകർന്നു. ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുന്നതു കൊണ്ട് കോറോണയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയുന്നുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം അത്യാവശ്യങ്ങൾക്കു മാത്രമേ റോഡിലേക്കിറങ്ങുന്നുള്ളൂ. ലോകത്തിന്റെ പല ദിക്കുകളിലായി കുറെ ആളുകൾ മരണമടഞ്ഞത് വളരെ വിഷമകരമായ വാർത്തകളായിരുന്നു.
കോറോണ മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ അവസരത്തിൽ എന്റെ വെക്കേഷൻ സർക്കാർ നിർദ്ദേശപ്രകാരം ഞാൻ വീട്ടിലിരുന്ന് ആഘോഷിക്കുന്നു.


അക്ഷര സുരേഷ്
7 C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം