നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്


ഞാൻ അതുല്യ. നടുവട്ടം സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. എല്ലാവരെയും പോലെ ഞാനും ഒരു വിഷമഘട്ടത്തിലാണ്. ഇത്തവണത്തെ വേനലവധിയെക്കുറിച്ച് പല സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷ പോലെയോന്നുമല്ല സംഭവിച്ചത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ആ മഹാമാരി എത്ര വേഗമാണ് ഇങ്ങെത്തിയത്!!!. ഞങ്ങളുടെ പരീക്ഷകൾ പോലും നിർത്തി വച്ചു. നമ്മുടെയെല്ലാം സുരക്ഷയെ കരുതി പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വല്ലാത്ത ഒരു വിഷമമാണ് തോന്നിയത്. ഇത്രയും നാളും കണ്ടിരുന്ന ടീച്ചർ മാരെയും , കൂട്ടുകാരെയും , ബന്ധുക്കളെയും , അയൽവാസികളെപ്പോലും കാണാനോ മിണ്ടാനോ സാധിക്കുന്നില്ല. പിന്നെ ഏക ആശ്രയം എന്റെ ചേച്ചിയുടെ മക്കളായ ആവണിയും അനുവും ഉള്ളതാണ്. ഇത്രയും നാൾ കേട്ടു മാത്രമുള്ള ഡ്രോൺ സംവിധാനവും എനിക്ക് കാണുവാൻ സാധിച്ചു.ചിത്രരചനയും പുസ്തക വായനയുമായി ഞാൻ അങ്ങനെ ഇരിക്കുന്നു. വീട്ടിൽ അമ്മയെ സഹായിക്കാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
ലോക്ക് ഡൗൺ എന്നാൽ ആർക്കും വെളിയിലേക്ക് ഇറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാണ്. അത്യാവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും ഞങ്ങൾ സംഭരിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ നീണ്ടു പോയാൽ എന്താകും എന്ന ആശങ്ക എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട്.
കൊറോണ എന്ന മഹാമാരിയെ തുരത്താൻ ആരോഗ്യ പ്രവർത്തകരും പോലീസുകാരും നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതിൽ ഞാൻ അവരെ അഭിനന്ദിക്കുന്നു. ദൈവമേ ..... ഞങ്ങൾ എല്ലാവരും , ഈ നാടും , ലോകം മുഴുവനും ഈ മഹാമാരിയിൽ നിന്നും രക്ഷപെടണമേ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.


അതുല്യ ലക്ഷ്മണൻ
9 D നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം