Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി എന്ന വികൃതി
ഇന്ന് പരിസ്ഥിതി എന്ന വിഷയം ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും, കടലും, മഞ്ഞും, മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽനിന്നും ഏറേ വ്യത്യസ്ഥമാക്കി. പ്രപഞ്ചപരിണാമത്തിന്റെ ഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിനു വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നുകാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായിമാറി. മനുഷ്യരും, മൃഗങ്ങളും, സസ്യങ്ങളുമെല്ലാം ഭൂമിയെ സുന്ദരമാക്കി മാറ്റി. ഭൂമി എല്ലസസ്യജന്തുജാലങ്ങളുടെയും അഭയകേന്ദ്രമായിമാറി. ജീവജാലങ്ങളും അജീവഘടകങ്ങളും ഒന്നിച്ചുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമാണ്.പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതുതന്നെ ഇതിനു കാരണം. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്നു ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും നമുക്ക് മനസിലാക്കാം. ഒരുജീവിയുടെ ജീവിതചക്രവും അതിന്റെ സ്വഭാവസവിശേഷതകളും രൂപപ്പെടുന്നതിൽ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിരബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രതേക പരിസ്ഥിതി രൂപപ്പെടുന്നു എന്നു പറയാം. ജീവജാലങ്ങളുടെ പരസ്പരബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവി വർഗം വർദ്ധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിനു ഭീഷണിയാണ്. നമ്മൾ പരിസ്ഥിതിയെ ചുഷണം ചെയ്യുന്നതിലൂടെ കൊറോണ പോലെയുള്ള മഹാമാരിയെ മനുഷ്യ രാശിക്ക് നേരിടേണ്ടിവരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|