നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ പുത്തൻവെളിച്ചം


ലോകജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വളരെ വലുതാണ്. എന്നാൽ എല്ലാത്തിനും പരിഹാരം കണ്ടെത്താൻ നമുക്ക് സാധിക്കും. പ്രതീക്ഷയാണ് മനുഷ്യനെ ജീവിതത്തിലേക്ക് നയിക്കുന്നത്. അതിന് ഉദാഹരണമായി ഒരു കഥയുമുണ്ട്.
പണ്ട് ന്യൂയോർക്കിലെ മാരിസൺസ്ക്വയറിൽ ഒരുമനുഷ്യൻ എല്ലാ ശനിയാഴ്ചയും വൈകുന്നേരം രണ്ട് പട്ടികളേയും കൊണ്ട് വരുമായിരുന്നു. അതിൽ ഒന്ന് കറുത്തപട്ടിയും ഒന്ന് വെളുത്തപട്ടിയും ആയിരുന്നു. ഈ രണ്ട് പട്ടികളേയും അദ്ദേഹം കടികൂടിപ്പിക്കുമായിരുന്നു. അത് കാണാൻ ഒരുപാട് ആളുകൾ വരുമായിരുന്നു. പന്തയം വച്ചായിരുന്നു അവരുടെ കടിപിടിമത്സരം. വിജയിക്കുന്നവർക്ക് കാശ് കൊടുക്കുമായിരുന്നു. തോറ്റു പോകുന്നവരുടെ കാശ് അദേഹത്തിന് കിട്ടും. വർഷങ്ങളോളം അദേഹം ഈ കളി തുടർന്നു. ഉടമ പറയുന്ന പട്ടി ആയിരിക്കും ജയിക്കാറ്. അത് ഒരു മനുഷ്യൻ ശ്രദ്ധിച്ചിരുന്നു. അതിൻറെ രഹസ്യം അറിയാൻ അയാൾ ആഗ്രഹിച്ചു. വർഷങ്ങൾക്ക് ശേഷം ഈ പട്ടികളുടെ ഉടമ ഈ പരിപാടി നിർത്തി. കുറേക്കാലം കഴിഞ്ഞപ്പോൾ ആ ഉടമയെ കണ്ട് ആ മനുഷ്യൻ ചോദിച്ചു; ചേട്ടാ എന്തായിരുന്നു അതിന്റെ രഹസ്യം ? അപ്പോൾ ഉടമ പറഞ്ഞു; ഞാൻ ആ പരിപാടി നിർത്തിയതുകൊണ്ട് പറയാം; ഞാൻ തീരുമാനിക്കുന്ന പട്ടി ആയിരിക്കും ജയിക്കുന്നത്. കാരണം വെളൂത്ത പട്ടി ജയിക്കണമെന്നുണ്ടെങ്കിൽ ആ ശനി മുതൽ ഞാനതിന് ധാരാളം ഭക്ഷണവും ഇറച്ചിയും നൽകും. സ്വാഭാവികമായും കറുത്ത പട്ടി ക്ഷീണിച്ച് അവശനായിരിക്കും. ജയിക്കേണ്ട പട്ടിക്ക് ഭക്ഷണം കൊടുക്കുക....മറ്റേ പട്ടിക്ക് ഭക്ഷണം നൽകാതിരിക്കുക.... ഇതായിരുന്നു ലളിതമായ രഹസ്യം.
പ്രീയകൂട്ടുകാരേ,
ഈ കോവിഡിൻറെ കാലത്ത് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നത്- എൻറേയും നിങ്ങളുടെയും മനസിൽ രണ്ട് പട്ടികളുണ്ട്. ഒരു കറുത്തപട്ടിയും ഒരു വെളുത്ത പട്ടിയും.
ഈ കറുത്ത പട്ടി നമ്മളോട് പറയുന്നത് ...നമുക്കിനി രക്ഷപെടാൻ കഴിയില്ല... ഇതോട് കൂടി എല്ലാം അവസാനിക്കുന്നു... വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി... ഇനി കരകയറാൻ പറ്റില്ല എന്നുതോന്നുന്നു. എന്നാൽ വെളുത്ത പട്ടി പറയുന്നു..അല്ല; ഇത് ലോകത്തെ മുഴുവനും ബാധിച്ച ഒരു പ്രതിഭാസമാണ്, നമുക്ക് തിരിച്ച് വന്നേ പറ്റൂ...കരകയറിയേ പറ്റൂ... നമുക്ക് തീർച്ചയായും കഠിനാധ്വാനം ചെയ്യാം. രണ്ട് മൂന്നു മാസം കഴിയുമ്പോൾ നമുക്ക് പഴയതു പോലെ ആകാൻ സാധിക്കും. അങ്ങനെ നമുക്ക് കരകയറാം. വെളുത്ത പട്ടിയെപോലെ പ്രതീക്ഷയോടെ ....ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് മുൻപോട്ടു പോകാൻ കഴിയട്ടെ....



സോന രാജു.
8 C നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ