നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ആത്മാവിന്റെ അഭിമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മാവിന്റെ അഭിമുഖം

ഞാനെന്നെല്ലാരും ഉൾക്കൊണ്ട്‌ ചൊല്ലുമ്പോഴും
എനിക്കെന്നും അന്യം ആകും എന്നിലെ ആത്മ ശാന്തി കുത്തി നീട്ടുന്ന,
ഞാനെന്ന ബാഹ്യ രൂപം
ഭരത മുനി തന്ന നാട്യത്തിൻ ശീലുകളും
നുണ തൻ മുത്തിനാൽ കോർത്തൊരാ സത്യവും
ശ്രുതിലയങ്ങളെ എങ്ങോ മറന്നൊരു ശബ്ദ ശ്രേണി തൻ ഉത്തുങ്ക നീതിയും
സ്നേഹനാളത്തെ ബലി നൽകി ഊട്ടുന്ന ക്ലാവു ഭക്ഷിച്ച തിരികെട്ട പ്രണയവും
കാഴ്ച പുൽകിലും അന്തമായി മാറുന്ന മലിന മനസ്സിന്റെ വേദാന്ത തത്വവും
മോടി കൂട്ടുന്ന ബാഹ്യ രൂപമേ
ആത്മാവിന്റെ ദുഃഖ വ്രണങ്ങളെ ആർദ്രമാക്കുന്ന രുധിരമാം പ്രകൃതി, നീയാണന്റെ വാസ്തവിക രൂപം
പ്രകൃതിയാം സഖി തന്റെ കൈ വിരൽ തുമ്പുവിട്ടു-
 വികസനത്തിന്റെ പുറം
 ചട്ടയൊട്ടിച്ച തെരുമേന്തിയാ,
കുളമ്പടിവീചികൾ വിങ്ങി വിങ്ങി മുഴങ്ങുന്ന
വീതിയിൽ കുസുമ ഗന്ധകനല്ലനിലനും.
പരിഭവത്തിന്റെ, പ്രതിഷേധത്തിന്റെ സ്വരം
അലയടിച്ചുയരുന്ന
 മൂകയാമൊരാ സാഗരതന്ത്രി പോൽ കാലയവനികയുയർത്തുന്ന പുകയിൽ കണ്ണുനീറിപ്പി ടയുന്നു സംസാരചക്രവും
അവനി തന്നുടെ കണ്ണീരൊപ്പുവാൻ സ്വയമുരുകുന്ന മാർത്താണ്ഡനേകുന്ന
നറു വെളിച്ചവും കരുതലിൻ ചൂടുമിന്നുഴറിയലഞ്ഞു,
 ഭ്രാന്തമായാടുന്നു മൃതി തൻ താളങ്ങളടരുന്ന പാദത്തിനഴകായി,
അജ്ഞാനത്തിന്നാഴിയിൽ നിന്നും മുങ്ങി നേടിയാചിപ്പി തൻ
മുതിനാൽ കാൽചിലങ്ക തീർത്തതും നീയേ
ദേവി ഭൂമിയെ തഴുകിപ്പു- ണരുന്ന മരതക വെഞ്ചാമര തൂണിനെ
വെട്ടിമാറ്റി നീ മൂർച്ചയേറുന്ന നിന് സ്വാർത്ഥ നീതിയാലെ
മുലപ്പാലൂട്ടി തൻ മടിത്തട്ടിലായി തഴുകിയൂട്ടു ന്നോരമ്മതൻ
സ്വർഗ്ഗകാന്തിയെ ഊറ്റിക്കുടിച്ചു നീ ധാത്രിതൻ മാനത്തെ വിറ്റു നീ
ധാത്രിതൻ കൈതവ കണ്ണുനീർ മാരിയായി ചൊരിയുന്നു
നിന്നിലേക്കൊരു ശാപഭാരമായി
നീ വിതച്ചോരാ ആശാന്തി തൻ വിത്തുകൾ
കായിച്ചു വിനാശത്തിന് കനിയായി പാകമായ്
പ്രകൃതിയുടെ രോദനം മഹാ രോഗമായ് ചുഴലിയായ്
നിന്നെ ചുഴറ്റുമ്പോഴും അറിയാത്തതെന്തേ നീ
അന്ധകാരത്തിന്റെ തടവിലായി
കഴിയുന്നൊരീ നിന്റെ ആത്മാവിനെ.

ദേവിക കൃഷ്ണൻ.ആർ
10 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത