സഹായം Reading Problems? Click here


ധർമ്മസമാജം യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജാതിമതഭേദമെന്യേ ആതുരന്മാരെയും നിഷ്ക്കന്മഷമായ ഹൃദയത്തോടുകൂടി സേവിക്കണമെന്ന ഉദ്ദേശത്തോടും കൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .1923ജൂൺ 3ാം തീയതി പ്രസിദ്ദനായ റാവുസാഹേബ് കെ. ചന്ത൯ ധ൪മ്മസമാജത്തിന്റ പ്രഥമവാ൪ഷികമഹാമഹം ഉദ്ഘാടനം ചെയ്തു. പി.കെ.കൗസല്യ ജൂൺ 8 ാം തീയതി സമാജത്തോടനുബന്ധിച്ച് ഒരു വ്യവസായ പാഠശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രേമികളായ പൊതുജനങ്ങളുടെ അഭിലാഷാനുസരം ആ പാഠശാല ഒരു ബാലികാപാഠശാലയായി അറിയപ്പെടുകയും ഇന്ന് ധ൪മ്മസമാജം യു.പി.സ്കൂളായി പ്രവ൪ത്തിച്ചുവരികയും ചെയ്യുന്നു.

ധ൪മ്മസമാജം ബാലികാപാഠശാല 1932 ൽ ഹയ൪ എലിമെന്ററി സ്കൂളായി ഉയ൪ത്തിയപ്പോഴുള്ള സ്ഥലപരിമിതി കാരണം ബഹുമാന്യനായ ശ്രീ.സി.സി.അച്യുത൯, എ൯.സി.കോര൯ എന്നിവ൪ സൗജന്യമായി അനുവദിച്ചിരുന്ന സ്ഥലത്ത് ശ്രീ. ആര്യബന്ധു പി.കെ.ബാപ്പു അവ൪കൾ അവരുടെ പരേതനായ മക൯ ആനന്ദമോഹന്റ സ്മരണക്കായി ആനന്ദമോഹനസ്മാരകമന്ദിരം എന്ന പേരിൽ ഒരു കെട്ടിടം പണിത് സമാജത്തിന് സംഭാവന ചെയ്തു.

വിശ്വപ്രസിദ്ധരായ മഹാപുരുഷന്മാരുടെ സന്ദ൪ശനംകൊ‍ണ്ടും ആശി൪വാദംകൊണ്ടും സാഫല്യമഞ്ഞതാണ് ധ൪മ്മസമാജം. ശ്രീ നാരായണഗുരു , സ്വാമി സത്യവ്രത൯, സ്വാമി ശ്രദ്ധാനന്ദജി , ശ്രീ വാഗ്ഭടാനന്ദഗുരൂ, രാഷ്ട്രപതി വി.വി.ഗിരി, ചിന്മയാനന്ദസ്വാമി തുടങ്ങിയവ൪ ഇവരിൽ ചിലരാണ്.

സമാജത്തിന്റ ഭരണപരമായ സൗകര്യത്തെ മു൯നി൪ത്തി ഇന്ത്യ൯ കമ്പനീസ് ആക്ട് പ്രകാരം 1946ആഗസ്ത് 2ാം തീയതി സമാജം രജിസ്റ്റ൪ ചെയ്തു. 1947ൽ സമാജത്തിന്റ രജതജൂബിലി മഹോത്സവം ആഘോഷിച്ചു.സമാജത്തിന്റ ഉന്നതിമാത്രം ഉദ്ദേശിച്ച് വിവിധ കാലങ്ങളിൽ മഹത് വ്യക്തികൾ കെട്ടിടങ്ങൾ നി൪മിച്ചു സംഭാവന ചെയ്തു. ഒരു ദേശത്തിന്റയും സമൂഹത്തിന്റയും വള൪ച്ച വിജ്ഞാനസമാ൪ജ്ജനത്തെ ആശ്രയിച്ചിരിക്കുന്നു. വിജ്‍‍ഞാന പ്രചരണത്തിനുള്ള ഒരു മഹിതോപാധിയായ വായനശാലയും ഗ്രന്ഥശാലയും ഈ വിദ്യാലയത്തോടനുബന്ധിച്ച് പ്രവ൪ത്തിച്ചുവരുന്നുണ്ട്. 1973ൽ ധ൪മ്മസമാജത്തിന്റ സുവ൪ണജൂബിലി മഹോത്സവ സ്മാരകമായി സ്കൂൾ ഒാഫീസീനോടനുബന്ധിച്ച് ഒരു കെട്ടിടം പണിതു. 1998ൽ ധ൪മ്മസമാജത്തിന്റ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു.

ധ൪മ്മസമാജംയു.പി.സ്കൂൾ ഈ ദേശത്തെ ബാലികാബാലകന്മാ൪ക്ക് വിജ്‍ഞാന സമാ൪ജ്ജനത്തിനു മാത്രമല്ല ധാ൪മിക സ്വഭാവ സംസ്കരണത്തിന് കൂടിവ൪ത്തിക്കുന്ന ഒരു മഹത് സ്ഥാപനമാണ്.