ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നും ഇന്നും

പണ്ട് ഒരു നാട്ടിൽ ദാമു എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. വളരെ സത്യസന്ധനും ദയാലുവും ധൈര്യശാലിയുമായിരുന്നു ദാമു .തന്റെ നാട്ടുകാർക്ക് പ്രകൃതിസംരക്ഷണ ക്ലാസെടുക്കലായിരുന്ന ദാമുവിന്റെ തൊഴിൽ 'ഒപ്പം ഒരു ദിവസം ഒരു മരമെങ്കിലും നടുകയും വേണം. കുളിരേകുന്ന പാടവരമ്പുകൾ തണലേകുന്ന തെങ്ങിൻ നിഴലുകൾ കുന്നിൻ മുകളിൽ നിന്നും ആടിയുലയുന്ന കാറ്റാടി വൃക്ഷങ്ങൾ, കൂട്ടമായി പറന്നെത്തുന്ന പക്ഷികൾ, കുടുകുടെ ചിരിക്കുന്ന പൂക്കൈതത്തോടുകൾ കാറ്റിന്റെ തഴുകൽ ആസ്വദിക്കുന്ന കതിർമണി കിലുക്കം' സ്വാശ്രയ ശീലരായ കർഷകരുടെ ഗാനങ്ങൾ ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരില്ല നാടിന്റെ സവിശേഷത. ഓരോ ദിവസം കൂടുന്തോറും നാടിങ്ങനെ വളർന്നു വലുതാവാൻ കാരണം ദാമു തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു ദിവസം ദാമുവിന്റെ പ്രകൃതിയോടുള്ള താൽപര്യവും ക്ലാസെടുക്കലും കേട്ടറിഞ്ഞ മറ്റ് നാട്ടുകാർ അദ്ദേഹത്തെ അവിടേക്ക് ക്ലാസ് കൈകാര്യം ചെയ്യാൻ വിളിച്ചു. അവിടെ നിന്ന് മറ്റിടങ്ങളിലേക്കും വിളി വന്നു.അങ്ങിനെ ഒരു മാസം അവൻ സ്വന്തം നാട്ടിൽ നിന്നു മാറി നിന്നു.അടുത്ത മാസം നാട്ടിലേക്ക് പുറപ്പെട്ടു വളരെ സന്തോഷമുണ്ടായിരുന്നു അവന് എന്നാൽ അവിടെയെത്തിയ ദാമുവിന് നാട്ടിൽ വന്ന പുതിയ മാറ്റങ്ങൾ കണ്ട് തന്റെ പാതി ജീവൻ നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടായി.തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവമാണ് നാട്ടിൽ ഉണ്ടായത്. തെങ്ങ് മാവ് പ്ലാവ് തുടങ്ങി പലതരം വൃക്ഷങ്ങൾ മുറിച്ചുമാറ്റിയിരിക്കുന്നു. പാടവരമ്പുകൾ കാണാനില്ല. വയലുകൾ മണ്ണിട്ടുനികത്തി അവിടെ ഫ്ലാറ്റു നിർമിക്കാൻ തുടങ്ങിയിരിക്കുന്നു. പണ്ട് കുന്നുകയറിപ്പോയ ലോറികൾ ' ഇന്ന് കുന്നുകയറ്റിയ ലോറികൾ .പക്ഷിമൃഗാദികളില്ല. ഒരു മാസത്തെ മാറ്റങ്ങൾ കണ്ട് ഭാമു അവിടെ തളർന്നുവീണു. അപ്പോൾ കുറച്ചു പേർ വന്ന് കാര്യങ്ങൾ പറഞ്ഞു. ഭാമുവേട്ടാ, നമ്മുടെ നാടിന് ഇങ്ങനെ മാറ്റം വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല ദാമു പറഞ്ഞു ആരാണീ കൊടും ചതി ചെയ്തത്.ഏട്ടന്റെ പ്രകൃതിസംരക്ഷണ ക്ലാസ് കേട്ടിരുന്ന അയൽവാസികൾ തന്നെയാണ് ചതിച്ചത്.നമ്മുടെ നാടിനെയും. ദാമുവിന് കരച്ചിലും ദേഷ്യവും വന്നു. ഒരു കാര്യമുറപ്പായി.സമൂഹത്തോടും പ്രകൃതിയോടും കടപ്പാടും സ്നേഹവും ഇല്ലാത്തവരെ എത്ര ബോധവൽക്കരിച്ചിട്ടും കാര്യമില്ല. അനുഭവത്തിലൂടെ മാത്രമെ മനസ്സിലാവൂ.

കുറച്ചു മാസം പിന്നിട്ടശേഷം മഴക്കാലമെത്തി.ഇതുവരെയില്ലാത്ത രീതിയിൽ പ്രകൃതി പ്രകമ്പനം കൊണ്ടു. പുഴകൾ കരകവിഞ്ഞൊഴുകി.ഉരുൾപൊട്ടി വീടുകൾ നഷ്ടമായി. വീടുകൾ വെള്ളത്തിനടിയിലായി. കുറേപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാട്ടിലെ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി. ഉള്ളവരും ഇല്ലാത്തവരും അവിടെ ഒന്നായി. ഇതിനിടയിൽ ദാമുവിന്റെ നാട്ടിലെ ഫ്ലാറ്റും നിലംപൊത്തി. ക്യാമ്പിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ദാമുവും മുൻനിരയിലുണ്ടായിരുന്നു.പലരും പറഞ്ഞു. ദാമുവേട്ടൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.

ദൃശ്യ.എം
7B ദേശമിത്രം.യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ