ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒരു കുട്ടിയുo അച്ഛനും ബൈക്കിൽ പോവുകയായിരുന്നു. പോകുന്ന വഴിയിൽ അവർ ഒരു പാട് കാഴ്ച കണ്ടു. പക്ഷേ, ആ കാഴ്ചകളൊന്നും ആ കുട്ടിയുടെ മനസ്സിൽ പതിഞ്ഞില്ല. അവളുടെ മനസ്സിൽ അമ്മ മാത്ര മായിരുന്നു. കുറച്ചുനേരം കഴിയുമ്പോൾ അവരുടെ ബൈക്കിന് ഒരു പോലീസുകാരൻ കൈ നീട്ടി. അച്ഛൻ വണ്ടി നിർത്തി. അച്ഛൻ കാര്യം പറഞ്ഞപ്പോൾ പോലീസുകാരൻ അവരെ പോകാൻ അനുവദിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ വണ്ടി ഒരു വലിയ ആശുപത്രിയുടെ മുന്നിൽ നിർത്തി. അപ്പോൾ ആ കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു . അമ്മയെ കണ്ടതും അവൾ അമ്മയുടെ അരികിലേക്ക് പോകാൻ ശ്രമിച്ചു. അച്ഛൻ അവളെ തടഞ്ഞിട്ടു പറഞ്ഞു നീ അമ്മയുടെ പക്കൽ പോകാൻ പാടില്ല. നിന്റെ അമ്മ മാരകമായ രോഗത്തിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കുകയാണ്. നീ അങ്ങോട്ടു പോയാൽ രോഗം വരും. അപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. അവൾ പറഞ്ഞു ഞാൻ ഇനി അമ്മയെ കാണണമെന്ന് പറഞ്ഞ് കരയില്ല. ഞാൻ വലുതായാൽ അമ്മയെ പോലെ ഒരു ഡോക്ടറാക്കും. അവർ വീട്ടിലേക്കു മടങ്ങി.

ഗംഗ. പി.വി.
3 ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ