ദേവീവിലാസം എച്ച് എസ് വേലിയമ്പം/ ഭൗതീകസാഹചര്യങ്ങൾ
മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനരികിലായി ഉണ്ട്. അഞ്ച് കെട്ടിടങ്ങളിലായി ലാബുകൾ, ലൈബ്രറി, SPC, ക്ലാസ്സ് മുറികൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ദേവീവിലാസം സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനുകളും അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് ഡിവിഷനുകളുമാണ് ഉള്ളത്. അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി പ്രവർത്തിച്ചു വരുന്നു. വിഭുലമായ ഇന്റർനെറ്റ്, ബ്രോഡ്ബാന്റ് സൗകര്യങ്ങൾ ലഭ്യമാണ്. സ്കുളിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ ഭക്ഷണശാലയും ഉണ്ട്. ട്രൈബൽ വിഭാഗത്തിനായി സ്കൂളിനടുത്തായി പെൺകുട്ടികളുടെ ഹോസ്ററൽ സ്ഥിതി ചെയ്യുന്നു. നൂറോളം കുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായ കംമ്പ്യട്ടർ സൗകര്യം ലഭ്യമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി, ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ LSM, MLT എന്നീ കോഴ്സുകളാണ് ഉള്ളത്.