ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ നിന്ന് അതിജീവനത്തിലേയ്ക്ക്

ചൈനയിലെ ഒരുപട്ടണമായ വുഹാനിൽ നിന്ന്ഉടലെടുത്ത കൊറോണവൈറസ് (കോവിഡ്-19) മനുഷ്യനെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശേഷിയുള്ള അതിശക്തമായ രോഗമാണെന്ന് നാം ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.ഈ രോഗം ോിന്ന് ലോകത്തിലാകമാനം പടർന്നു കഴിഞ്ഞു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെയേറെപ്പേരെയും ഈവൈറസ് കൊന്നൊടുക്കിക്കഴിഞ്ഞു.അങ്ങനെ പടർന്നുപിടിക്കാൻ അതിനെ ഇനിയും നാം അനുവദിച്ചുകൂടാ.

                       കൈകൾ സോപ്പിട്ടു കഴുകുക,എല്ലാവരും വീട്ടിൽതന്നെ കഴിയുക,അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക,ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക,പൊതുസ്ഥലങ്ങളിൽകൂട്ടം കൂടി നിൽക്കാതിരിക്കുക മുതലായവ ശ്രദ്ധിക്കുക.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ധാരാളം പേരെ നമുക്ക് കാണാം.നമുക്കാവുന്ന രീതിയിൽ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കാൻ നമുക്ക് കഴിയണം.
സർക്കാരിന്റെ പൂർണപിന്തുണ നമ്മോടൊപ്പമുണ്ട്.സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനമാർഗം.അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി.ഇന്ന് ആ വിദ്യാർത്ഥിനി കൊറോണയെ അതിജീവിച്ച് മെഡിക്കൽപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.കൊറോണയെ നമുക്ക് പടർത്താതിരിക്കാം. നമുക്ക് അതിനെ ഈ ലോകത്തിൽ നിന്നും തുരത്തി ഓടിയ്ക്കാം.

സാന്ദ്ര മരിയ മാർട്ടിൻ
9 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം