ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ലോകത്തെ മുൾമുനയിൽ നിർത്തിയ മഹാമാരി
ലോകത്തെ മുൾമുനയിൽ നിർത്തിയ മഹാമാരി
പരിണാമത്തിലെ ഒരു അബദ്ധം... ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തുന്ന മഹാമാരി... കോവിൽ 19... "നോവൽ കൊറോണ വൈറസ്".
കോവിഡ് 19 എന്ന കൊറോണ വൈറസ്, സത്യത്തിൽ അത്ര മാരകമായ അസുഖം ഒന്നുമല്ല, സാധാരണ നമുക്ക് വരുന്ന വൈറൽ പനിയുടെ മറ്റൊരു രൂപമാണ്. എന്നാൽ ഇത് വളരെ വേഗത്തിൽ ആൾക്കാരിലേക്ക് പടർന്നു പിടിക്കുന്ന ഒരു പകർച്ചപ്പനി കൂടിയാണ് എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്ന കാര്യം. മരുന്ന് കഴിച്ചാൽ ഒരാഴ്ചകൊണ്ടും, നല്ലതുപോലെ റസ്റ്റ് എടുത്താൽ 7 ദിവസം കൊണ്ടും മാറും എന്നാണ് സാധാരണ വൈറൽ പനിയെപ്പറ്റി പഴമക്കാർ പറയുന്നത്. പക്ഷെ, കാലത്തിനനുസരിച്ച് ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകൾ ചിലപ്പോൾ രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികൾക്കും മറ്റ് അസുഖമുള്ളവർക്കും, കൃത്യമായ ചികിത്സ ലഭിക്കാത്തവർക്കും ഒരുപക്ഷെ മാരകമായി മാറാം. വൈറസ് എന്നത് ബാക്ടീരിയ പോലൊരു ജീവിയല്ല. വൈറസിന് സജീവമായിട്ടുള്ളത് നമ്മുടെ ശരീര കോശത്തിലെ RNA യ്ക്ക് തുല്യമായ RNA മാത്രമാണ്. വൈറസ് ബാധിക്കുക നമ്മുടെ ശരീരകോശങ്ങളെ ആയതുകൊണ്ട് വൈറസിനെ നശിപ്പിക്കാൻ നൽകുന്ന മരുന്ന് നമ്മുടെ ശരീരകോശത്തെയും ബാധിക്കാം. അങ്ങനെ വരുമ്പോൾ വൈറസിനെതിരെ മരുന്ന് പ്രയോഗിക്കുക അത്രയെളുപ്പമല്ല. അപ്പോൾപ്പിന്നെയുള്ള ഏക വഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുവാൻ ആന്റിബോഡികൾ പുറത്തുനിന്നും നൽകുക എന്നതാണ്. ഇവിടെയാണ് വാക്സിനേഷന്റെ പ്രസക്തി. ഒരു രോഗത്തിന്റെ വൈറസിനെ നിർജീവ മാക്കി നിർമിക്കുന്നതാണ് വാക്സിൻ. ഇങ്ങനെ നിർമിക്കുന്ന ആൻറിബോഡികൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ, ശരീരം ഇത് ഒറിജിനൽ വൈറസ് ആണെന്ന് തെറ്റിദ്ധരിച്ച് അതിനെതിരെ ആന്റിബോഡികൾ നിർമ്മിക്കുകയും ശരീരത്തിലുള്ള വൈറസിനെ നിർജ്ജീവമാക്കുകയും രോഗം കുറയാൻ കാരണമാവുകയും ചെയ്യും. എന്നാൽ കൊറോണക്കെതിരെ ഫലവത്തായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മളെയെല്ലാം ഭിതിയിലാഴ്ത്തുന്ന സത്യം. അതിനാൽ കൊറോണ വൈറസ് നമ്മുടെ ശരീരത്തിനുള്ളിൽ കടക്കാതെ തടയുകയാണ് ഈ രോഗത്തെ പ്രതിരോധിക്കാൻ ഇപ്പോഴുള്ള ഏക മാർഗ്ഗം. ശരീരശ്രവങ്ങളിലൂടെയാണ് വളരെ വേഗത്തിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പടരുന്നത്. വായും, മൂക്കും മൂടാതെ തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളിൽ വൈറസ് ഉണ്ടായിരിക്കും, ഇവ വായുവിൽ പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യും. വൈറസിന്റെ സാന്നിധ്യം ഉള്ള ആൾക്കാരെ സ്പർശിക്കുമ്പോളോ, ഹസ്തദാനം ചെയ്യുമ്പോളോ രോഗം പകരാം.. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം, അതെ വസ്തുക്കൾ സ്പർശിച്ച കൈകൾ കൊണ്ട് കണ്ണിലെ മൂക്കിലോ മറ്റൊരു വ്യക്തി തൊട്ടാലും രോഗം വരാനുള്ള സാധ്യതകൂടുതലാണ്. തന്നെയുമല്ല, ഈ വൈറസ് 48 മണിക്കൂർ വരെ നശിക്കാതെ നിലനിൽക്കും എന്ന് വിദഗ്ധ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വൈറസിനെ പ്രതിരോധിക്കാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം, കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും, വായും തൂവാല ഉപയോഗിച്ചു മൂടണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തുടരുത്. പനി ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകരുത്. അനാവശ്യയാത്രകൾ, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനം എന്നിവ നിർബന്ധമായും ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. സംസാരിക്കുമ്പോൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. ഗവൺമെൻറ്കളും, നമുക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കാരണം, കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് ഇന്ന് ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. നിലവിൽ 10 ലക്ഷത്തിലധികം ആൾക്കാരിലേക്ക് പടർന്നുപിടിച്ച കൊറോണ വൈറസ് ഒരുലക്ഷത്തിലധികം ജീവനെടുത്തു കഴിഞ്ഞു. നമ്മളും അവരിലൊരാളാകാതിരിക്കാൻ നമ്മുടെ ആരോഗ്യത്തെയും, നമ്മുടെ കുടുംബത്തെയും, പിറന്നനാടിനെയും രക്ഷിക്കാൻ കൊറോണയ്ക്ക് എതിരെ നമുക്ക് ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം