ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മായാത്ത പുഞ്ചിരി

മായാത്ത പുഞ്ചിരി


  വീട്ടുകാര്യങ്ങളൊക്കെ തീർക്കുന്ന തിരക്കിൽ ശാമള ടീച്ചർ. വീട്ടുജോലിയൊക്കെ തീർത്തു മകളെ സ്കൂൾ വാനിൽ കയറ്റിവിട്ട് വേണം ടീച്ചർക്ക് സ്കൂളിലെത്താൻ ഇന്ന് ഫസ്റ്റ് ഹവർ ആണ് ക്ലാസ്സ്‌  അങ്ങനെ തിടുക്കത്തിൽ ജോലിയൊക്കെ തീർത്തു മോളെ വാനിൽ കയറ്റി ബസ്സ്റ്റോപ്പിലേക്ക് ഓടുകയായിരുന്നു ടീച്ചർ. "ടീച്ചറെ ഒരു കാരുണ്യം എടുക്കട്ടേ "ലോട്ടറിക്കാരൻ ദാമോദരേട്ടനായിരുന്നു അത്. ബസ് ഇപ്പൊത്തന്നെ കിട്ടില്ല. പക്ഷെ ആദ്യമായിട്ടാ എന്നോട് ഇങ്ങനെ ചോദിക്കുന്നത് വേണ്ട എന്ന് എങ്ങനെ പറയൽ എന്ന് കരുതി ടീച്ചർ ഒരു ലോട്ടറി എടുത്തു. തിരക്കിട്ട് ബസ്റ്റോപ്പിൽ എത്തി. "അയ്യോ ടീച്ചർ ഇപ്പൊ ബസ് പോയല്ലോ "അയൽവാസി കുമാരേട്ടൻ ടീച്ചറോട് പറഞ്ഞു"പോയോ ". ടീച്ചർ നിസ്സഹായതയോടെ ചോദിച്ചു. ഇനി അടുത്തബസ്സിൽ പോകാൻ ടീച്ചർ അവിടെ തന്നെ ഇരുപ്പുറച്ചു. അടുത്തുള്ള പ്രൈവറ്റ് സ്കൂളിലാണ് ശാമള ടീച്ചർ ജോലിചെയ്യുന്നത് അടുത്ത ബസിന് ടീച്ചർ സ്കൂളിൽ എത്തിയെങ്കിലും ഹെഡ്മാഷിന്റെ കയ്യിൽ നിന്ന് വേണ്ടുവോളം ശകാരം കേട്ടു തിരിച്ചു ഒന്നും പറയാതെ ടീച്ചറുടെ ജോലിചെയ്തു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ടീച്ചറുടെ ഭർത്താവ് മഹേഷ് അവിടെ ഉണ്ടായിരുന്നു. അവർ ഇന്നത്തെ വിശേഷങ്ങളൊക്കെ അവർ  പരസ്പരം പങ്കുവെച്ചു. പിറ്റേന്ന് പുലർച്ചെ തന്നെ എഴുന്നേറ്റ് പണികളൊക്കെ തുടങ്ങി.മുറ്റം  തൂക്കുന്നതിനിടയിൽ പത്രം കിട്ടുന്നത്. ചുമ്മാതൊന്ന് നിവർത്തി നോക്കി അതാ ലോട്ടറി ഫലം. ഭാഗ്യം 1000 രൂപയുണ്ട്. പിന്നീട് എല്ലാം ചടപ്പട എന്ന് തീര്ത്തു ബസ്‌സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് ടീച്ചർ ആ വാർത്ത കേട്ടത്. ലോട്ടറിക്കാരൻ ദാമോദരേട്ടൻ മരിച്ചിരിക്കുന്നു. ടീച്ചർ ഒരു   കാരുണ്യമെടുക്കട്ടെ എന്ന് പറഞ്ഞു ചിരിച്ച ദാമോദരേട്ടന്റെ ചിരിയാണ് ടീച്ചറുടെ മനസ്സിൽ വന്നത്. പല്ലില്ലാത്ത ദാമോദരേട്ടന്റെ ആ ചിരി....................
     അങ്ങനെ എന്റെ കൊച്ചു കഥ അവസാനിച്ചു. ThAnK YoU
FATHIMATH RASINA
5 F ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ